| Thursday, 27th August 2026, 3:52 pm

മേയര്‍ എന്ന നിലയില്‍ മംദാനി സുരക്ഷ ഉറപ്പാക്കണം; മോഹന്‍ ഭാഗവതിന്റെ പരിപാടിക്ക് മുന്നോടിയായി നിര്‍ദേശങ്ങളുമായി ഹിന്ദുത്വ സംഘടനകള്‍

നിഷാന. വി.വി

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടിക്ക് മേയര്‍ സൊഹ്റാന്‍ മംദാനി സുരക്ഷയൊരുക്കണമെന്ന് അമേരിക്കയിലെ ഹിന്ദുത്വ സംഘടനകള്‍. പരിപാടിക്ക് മുന്നോടിയായി സുരക്ഷാ നിര്‍ദേശങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (എച്ച്.എ.എഫ്) പുറത്തിറക്കി.

മേയര്‍ എന്ന നിലയില്‍ മോഹന്‍ഭഗവതിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സൊഹ്റാന്‍ മംദാനിക്കുണ്ടെന്നും സംഘടന പറയുന്നു.

വാഷിങ്ടണ്‍ ഡി.സി കേന്ദ്രികരിച്ചുള്ള ഹിന്ദു-അമേരിക്കന്‍ അഡ്വക്കസി ആന്‍ഡ് എഡ്യൂക്കേഷന്‍ ഓര്‍ഗനൈസേഷനും സമാന നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എക്സ് പോസ്റ്റിലൂടെയാണ് എച്ച്.എ.എഫ് കമ്മ്യൂണിറ്റി അഡൈ്വസറി അലേര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിക്കണമെന്നും ഇടപെടലുകള്‍ മാന്യമായി സൂക്ഷിക്കമെന്നും അഡൈ്വസറി അലേര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.

സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂയോര്‍ക്കുകാരെയും സംരക്ഷിക്കാനും എല്ലാവരുടെയും സുരക്ഷയും പൗരാവകാശങ്ങളും ഉറപ്പുനല്‍കാനും തങ്ങള്‍ മേയര്‍ സൊഹ്റാന്‍ മംദാനിയോട് അഭ്യര്‍ഥിക്കുന്നുവെന്നും കമ്മ്യൂണിറ്റി അഡൈ്വസറി അലേര്‍ട്ടില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ന്യൂനപക്ഷ വേട്ടയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ഭാഗവതിന്റെ സന്ദര്‍ശനത്തെയും ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് യു.എസില്‍ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നിശ്ചയിച്ചിട്ടുള്ള പരിപാടിയെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് മംദാനി അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യമായി സംഘടിപ്പിക്കുന്ന ഒത്തുചേരല്‍ റദ്ദാക്കാന്‍ ന്യൂയോര്‍ക്ക് സിറ്റി അധികാരികള്‍ക്ക് നിയമപരമായ അധികാരമുണ്ടോയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

Content Highlight:  ‘Stay vigilant’: Hindu group reminds Mamdani of ‘sworn duty’ ahead of RSS chief Bhagwat’s NYC event, issues advisory

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more