കൊച്ചി: സണ്ണി എം കപിക്കാടിനും കുടുംബത്തിനുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ച്ചകര്‍. പൊതു പ്രസ്താവനയിലാണ് അമ്പതോളം വരുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ കാര്യം ആവശ്യപ്പെട്ടത്. സണ്ണി എം. കപിക്കാടിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരെ സംഘപരിവാര്‍ നടത്തിവരുന്ന ലൈംഗികാധിക്ഷേപങ്ങളും അസഭ്യവര്‍ഷവും കൊലവിളിയും അങ്ങേയറ്റം അപലപനീയമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
‘സാമൂഹ്യ പ്രവര്‍ത്തകനും ദലിത് സമുദായ നേതാവുമായ സണ്ണി എം. കപിക്കാടിനെയും കുടുംബത്തേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘപരിവാര്‍ സംഘടനകള്‍ അധിക്ഷേപിക്കുകയും വധഭീഷണി നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സണ്ണി എം. കപിക്കാടിന്റെ ഭാര്യ, പെണ്‍മക്കള്‍, രണ്ടും ഏഴും വയസ്സുള്ള കൊച്ചുമക്കള്‍ പരേതരായ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ നടത്തിവരുന്ന ലൈംഗികാധിക്ഷേപങ്ങളും അസഭ്യവര്‍ഷവും കൊലവിളിയും അങ്ങേയറ്റം അപലപനീയമാണ്,’ പ്രസ്താവനയില്‍ പറയുന്നു.
ദളിതരായ സ്ത്രീകളെയും പെണ്‍കുട്ടികളേയും സൈബറിടങ്ങളില്‍ അപമാനിക്കുന്നതും ആക്രമിക്കുന്നതും സംഘപരിവാറിന്റെ ദളിതരോടുള്ള ജാതിവിവേചന സമീപനത്തെയാണ് വെളിപ്പെടുത്തുന്നതെന്നും സാസ്‌കാരിക പ്രര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ വിമര്‍ശനവും, അഭിപ്രായങ്ങളും പങ്കുവെയ്ക്കുവാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളെ റദ്ദു ചെയ്യുവാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
‘ജാതി വിവേചനം നേരിട്ടതിനെ തുടര്‍ന്ന് ഗവേഷണം മുടങ്ങിയ മലയാളം സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി നടത്തുന്ന സമരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടയില്‍ സംഭവിച്ച നാക്കുപിഴയില്‍ അദ്ദേഹം നിരുപാധികമായി ഖേദം രേഖപ്പെടുത്തിയിരുന്നു.
ദല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ ക്ഷേത്രം നിര്‍മ്മിച്ച് വരുമാനം ഉണ്ടാക്കാമെന്ന വൈസ് ചാന്‍സലറുടെ നടപടിയിലെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനു വേണ്ടിയാണ്, ഭക്തിയെ കച്ചവടമാക്കുന്നതും, ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണക്കൊള്ളയും, പണാപഹരണവും അദ്ദേഹം തുറന്നുകാട്ടിയത്.
വിശ്വാസികളെ വഞ്ചിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളെ സാമൂഹ്യ പ്രതിബദ്ധതയോടെ വിമര്‍ശന വിധേയമാക്കുകയാണ് ഉണ്ടായതെന്ന് പ്രസംഗം മുഴുവനായി കേട്ടിട്ടുള്ള എല്ലാവര്‍ക്കും ബോധ്യമാകും,’ സാസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.
സണ്ണി എം. കപിക്കാടിനെ മാത്രമല്ല, കേരളത്തിലെ ജനാധിപത്യവാദികളായ,ബഹുസ്വരതയ്ക്കുവേണ്ടി നിലകൊള്ളുന്ന മറ്റു സാമൂഹ്യ പ്രവര്‍ത്തകരെക്കൂടി നിശബ്ദമാക്കുവാനുള്ള ഉദ്ദേശത്തോടെയാണ് അങ്ങേയറ്റം ആപത്കരമായ രീതിയില്‍ വര്‍ഗ്ഗീയവാദികളുടെ ഇടപെടല്‍ നടക്കുന്നത്. മുമ്പ് ശബരിമല സ്ത്രീ പ്രവേശനത്തിനു അനുമതി നല്കിയ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് നിലപാടെടുത്തതിനെ ബന്ധിപ്പിച്ച് സണ്ണി എം. കപിക്കാടിനെയും കുടുംബത്തേയും ആക്രമിച്ച് ഇല്ലാതാക്കുവാനുള്ള നീക്കമാണ് സംഘപരിവാറുകളുടെ പേരില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിവരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
സണ്ണി എം. കപിക്കാടിനും കുടുംബത്തിനുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
‘സണ്ണി എം. കപിക്കാടിനും കുടുംബത്തിനുമെതിരെയുള്ള അതിക്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും, വധഭീഷണിയും, ലൈംഗികാതിക്രമ ഭീഷണിയും നിലനില്ക്കുന്നതിനാല്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും, കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ പ്രസ്താവനയില്‍ പറയുന്നു.
കെ.സച്ചിദാനന്ദന്‍, സാറാ ജോസഫ്, കെ. അജിത, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, എം.ഗീതാനന്ദന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഡോ.ടി.എസ്.ശ്യാംകുമാര്‍, ഡോ.ബിജു, എസ്.ഹരീഷ് തുടങ്ങി അമ്പതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
സണ്ണി എം. കപിക്കാടിനും കുടുംബത്തിനുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം.
സാംസ്‌കാരിക പ്രവര്‍ത്തകരുടെ പൊതുപ്രസ്താന
ജനാധിപത്യ വിശ്വാസികളെ,
സാമൂഹ്യ പ്രവര്‍ത്തകനും ദലിത് സമുദായ നേതാവുമായ സണ്ണി എം കപിക്കാടിനെയും കുടുംബത്തേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘപരിവാര്‍ സംഘടനകള്‍ അധിക്ഷേപിക്കുകയും വധഭീഷണി നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സണ്ണി എം കപിക്കാടിന്റെ ഭാര്യ, പെണ്‍മക്കള്‍, രണ്ടും ഏഴും വയസ്സുള്ള കൊച്ചുമക്കള്‍ പരേതരായ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ നടത്തിവരുന്ന ലൈംഗികാധിക്ഷേപങ്ങളും അസഭ്യവര്‍ഷവും കൊലവിളിയും അങ്ങേയറ്റം അപലപനീയമാണ്.
ജാതി വിവേചനം നേരിട്ടതിനെ തുടര്‍ന്ന് ഗവേഷണം മുടങ്ങിയ മലയാളം സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി നടത്തുന്ന സമരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടയില്‍ സംഭവിച്ച നാക്കുപിഴയില്‍ അദ്ദേഹം നിരുപാധികമായി ഖേദം രേഖപ്പെടുത്തിയിരുന്നു.
ഡല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ ക്ഷേത്രം നിര്‍മ്മിച്ച് വരുമാനം ഉണ്ടാക്കാമെന്ന വൈസ് ചാന്‍സലറുടെ നടപടിയിലെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനു വേണ്ടിയാണ,് ഭക്തിയെ കച്ചവടമാക്കുന്നതും, ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണക്കൊള്ളയും, പണാപഹരണവും അദ്ദേഹം തുറന്നുകാട്ടിയത്.
വിശ്വാസികളെ വഞ്ചിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളെ സാമൂഹ്യ പ്രതിബദ്ധതയോടെ വിമര്‍ശന വിധേയമാക്കുകയാണ് ഉണ്ടായതെന്ന്, പ്രസംഗം മുഴുവനായി കേട്ടിട്ടുള്ള എല്ലാവര്‍ക്കും ബോധ്യമാകും.
മുന്‍പ് ശബരിമല സ്ത്രീ പ്രവേശനത്തിനു അനുമതി നല്കിയ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് നിലപാടെടുത്തതിനെ ബന്ധിപ്പിച്ച് സണ്ണി എം കപിക്കാടിനെയും കുടുംബത്തേയും ആക്രമിച്ച് ഇല്ലാതാക്കുവാനുള്ള നീക്കമാണ് സംഘപരിവാറുകളുടെ പേരില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിവരുന്നത്.
സാമൂഹ്യ വിമര്‍ശനവും, അഭിപ്രായങ്ങളും പങ്കുവെയ്ക്കുവാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളെ റദ്ദു ചെയ്യുവാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ദലിതരായ സ്ത്രീകളെയും പെണ്‍കുട്ടികളേയും സൈബറിടങ്ങളില്‍ അപമാനിക്കുന്നതും ആക്രമിക്കുന്നതും സംഘപരിവാറിന്റെ ദലിതരോടുള്ള ജാതിവിവേചന സമീപനത്തെയാണ് വെളിപ്പെടുത്തുന്നത്.
സണ്ണി എം കപിക്കാടിനെ മാത്രമല്ല, കേരളത്തിലെ ജനാധിപത്യവാദികളായ,ബഹുസ്വരതയ്ക്കുവേണ്ടി നിലകൊള്ളുന്ന മറ്റു സാമൂഹ്യ പ്രവര്‍ത്തകരെക്കൂടി നിശബ്ദമാക്കുവാനുള്ള ഉദ്ദേശത്തോടെയാണ് അങ്ങേയറ്റം ആപത്കരമായ രീതിയില്‍ വര്‍ഗ്ഗീയവാദികളുടെ ഇടപെടല്‍ നടക്കുന്നത് എന്ന് ഞങ്ങള്‍ വിലയിരുത്തുന്നു.
ആയതിനാല്‍, സണ്ണി എം കപിക്കാടിനും കുടുംബത്തിനുമെതിരെയുള്ള അതിക്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും, വധഭീഷണിയും,ലൈംഗികാതിക്രമ ഭീഷണിയും നിലനില്ക്കുന്നതിനാല്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും,കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
Content Highlight: Statement of Writers, Intellectuals and Activists against Cyber Attacks Targeting Sunny M Kapikkad