| Wednesday, 9th July 2025, 9:30 pm

റഹ്‌മാൻ സാറിൻ്റെ പാട്ട് സ്റ്റേജിൽ പാടിത്തുടങ്ങിയാണ് ഇവിടം വരെ എത്തിനിൽക്കുന്നത്: ഹിഷാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെയാണ് ഹിഷാം അബ്ദുൾ വഹാബ് സംഗീതലോകത്തേക്ക് പ്രവേശിച്ചത്. പക്ഷെ, അദ്ദേഹത്തെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞതും ശ്രദ്ധിക്കാൻ തുടങ്ങിയതും ഹൃദയത്തിലൂടെയാണ്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് ഹൃദയത്തിലൂടെ ഹിഷാം സ്വന്തമാക്കി.

അതിന് ശേഷം ശേഷം തെലുങ്കിൽ മൂന്ന് സിനിമകൾക്ക് ഹിഷാം സംഗീതം നൽകി. ഹായ് നന്നാ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ നിരവധി അവാർഡുകളും അദ്ദേഹം സ്വന്തമാക്കി. ഇപ്പോൾ എ. ആർ. റഹ്‌മാനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ഹൃദയം സിനിമയുടെ സി.ഡി എ.ആര്‍. റഹ്‌മാന് നേരിട്ട് കൊടുക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും തന്റെ മ്യൂസിക് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ഹിഷാം പറയുന്നു.

പെരിയോനെ റഹ്‌മാനെ പാട്ട് ഇറങ്ങിയപ്പോള്‍ താന്‍ ആ പാട്ടിന്റെ കവര്‍ ചെയ്തിരുന്നെന്നും അത് റഹ്‌മാന്‍ ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മ്യൂസിക് ജേര്‍ണി റഹ്‌മാന് അറിയാമെന്നും അതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഹിഷാം പറഞ്ഞു. എ. ആര്‍. റഹ്‌മാൻ്റെ പാട്ട് സ്റ്റേജില്‍ പാടിത്തുടങ്ങിയതാണ് തന്റെ ലൈഫ് എന്നും ഹിഷാം കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃദയം സിനിമയുടെ സി.ഡി എനിക്ക് റഹ്‌മാന്‍ സാറിന് നേരിട്ട് കൊടുക്കാനുള്ള ദുബായില്‍ വെച്ച് നേരിട്ട് കൊടുക്കാനുള്ള ഭാഗ്യം ഉണ്ടായി. അപ്പോള്‍ സാറ് അന്ന് കണ്ടപ്പോള്‍ പറഞ്ഞു ‘ഹിഷാമിന്റെ മ്യൂസിക് ആള്‍ക്കാരെല്ലാവരും സംസാരിക്കുന്നുണ്ട്. കണ്‍ഗ്രാറ്റ്‌സ്’ എന്നുപറഞ്ഞു.

അതിനുശേഷം പെരിയോനെ റഹ്‌മാനെ പാട്ട് ഇറങ്ങിയപ്പോള്‍ ഞാന്‍ അതിന്റെ കവര്‍ റിലീസ് ചെയ്തപ്പോള്‍ അതും സാറ് ഷെയര്‍ ചെയ്തു. എന്റെ ജേര്‍ണി സാറിന് അറിയാവുന്നതാണ്. നോട്ടീസ് ചെയ്യുന്നുണ്ട്. അതാണ് ഏറ്റവും സന്തോഷം. ഹായ് നാന സിനിമക്ക് എനിക്ക് അവാര്‍ഡ് കിട്ടി.

അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോള്‍ സാറിന്റെ മുന്നില്‍ നിന്നിട്ടാണ് ഞാന്‍ ഹായ് നാനയിലെ പാട്ട് പാടിയത്. അന്ന് ഞാന്‍ പറഞ്ഞു ‘ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത് സാറിന്റെ ദില്‍സേ എന്ന ഒറ്റ ട്രാക്ക് സ്റ്റേജില്‍ പാടിത്തുടങ്ങിയിട്ടാണ്’ എന്ന്. എന്നിട്ട് ബാക്ക്‌സ്റ്റേജില്‍ സാറ് പറഞ്ഞു ‘ഹായ് നാനയ്ക്ക് എത്ര അവാര്‍ഡ് ഹിഷാമിന് കിട്ടി’ എന്ന്,’ ഹിഷാം അബ്ദുള്‍ വാഹബ് പറയുന്നു.

Content Highlight: Started singing Career From A.R Rahman’s songs in Stage says Hisham

We use cookies to give you the best possible experience. Learn more