| Monday, 2nd February 2026, 1:08 pm

ഇതിഹാസങ്ങള്‍ ഒരുപോലെ പറയുന്നു, പാകിസ്ഥാനെതിരെ നാണംകെട്ട് തോറ്റ ഓസ്‌ട്രേലിയയും ഇന്ത്യയ്‌ക്കൊപ്പം സെമി കളിക്കും

ആദർശ് എം.കെ.

2026 ടി-20 ലോകകപ്പിന് ആവേശമുയരാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ് ശേഷിക്കെ ടൂര്‍ണമെന്റിലെ സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ഇതിഹാസ താരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എക്‌സ്‌പേര്‍ട്ട് പാനലാണ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചത്.

റോബിന് ഉത്തപ്പ, ഇര്‍ഫാന്‍ പത്താന്‍, ചേതേശ്വര്‍ പൂജാര, അനില്‍ കുംബ്ലെ, ആകാശ് ചോപ്ര, മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന, സഞ്ജയ് ബാംഗര്‍ എന്നിവരാണ് ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ക്കുള്ള തെരഞ്ഞെടുപ്പ് നടത്തിയത്.

ഇവരില്‍ എട്ട് പേരും ഇന്ത്യ സെമിയിലെത്തുമെന്ന് പ്രവചിക്കുന്നു. പത്താന്‍ ഒഴികെയുള്ള ഏഴ് പേരും ന്യൂസിലാന്‍ഡിനും സാധ്യത കല്‍പിക്കുന്നു. ഇക്കഴിഞ്ഞ പരമ്പരയിലെ പ്രകടനവും താരങ്ങളുടെ മിന്നും ഫോമും കണക്കിലെടുത്താണ് ഇവരുടെ പ്രവചനം.

റെയ്‌ന ഒഴികെയുള്ള ഏഴ് പേരും ഇംഗ്ലണ്ടിന് സാധ്യത കല്‍പ്പിച്ചപ്പോള്‍ അഞ്ച് താരങ്ങള്‍ ഓസ്‌ട്രേലിയക്കും മൂന്ന് പേര്‍ സൗത്ത് ആഫ്രിക്കയെയും ഫേവറിറ്റുകളായി കണക്കാക്കുന്നുണ്ട്.

ഇര്‍ഫാന്‍ പത്താന്‍ പാകിസ്ഥാനും സുരേഷ് റെയ്‌ന ശ്രീലങ്കയ്ക്കും സെമിയിലെത്താന്‍ സാധ്യത പ്രവചിക്കുന്നു.

ഓരോ താരങ്ങളും തെരഞ്ഞെടുത്ത സെമി ഫൈനലിസ്റ്റുകള്‍

റോബിന്‍ ഉത്തപ്പ: ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക

ഇര്‍ഫാന്‍ പത്താന്‍: ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓല്‌ട്രേലിയ

ചേതേശ്വര്‍ പൂജാര: ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്

അനില്‍ കുംബ്ലെ: ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ.

ആകാശ് ചോപ്ര: ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ.

മുഹമ്മദ് കൈഫ്: ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക.

സുരേഷ് റെയ്‌ന: പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക.

സഞ്ജയ് ബാംഗര്‍: ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ.

ടി-20 ലോകകപ്പ് ടീമുകള്‍

ഗ്രൂപ്പ് എ

  • ഇന്ത്യ
  • നമീബിയ
  • നെതര്‍ലന്‍ഡ്സ്
  • പാകിസ്ഥാന്‍
  • യു.എസ്.എ

ഗ്രൂപ്പ് ബി

  • ഓസ്ട്രേലിയ
  • അയര്‍ലന്‍ഡ്
  • ഒമാന്‍
  • ശ്രീലങ്ക
  • സിംബാബ്‌വേ

ഗ്രൂപ്പ് സി

  • ഇംഗ്ലണ്ട്
  • ഇറ്റലി
  • നേപ്പാള്‍
  • സ്‌കോട്‌ലാന്‍ഡ്
  • വെസ്റ്റ് ഇന്‍ഡീസ്

ഗ്രൂപ്പ് ഡി

  • അഫ്ഗാനിസ്ഥാന്‍
  • കാനഡ
  • ന്യൂസിലാന്‍ഡ്
  • സൗത്ത് ആഫ്രിക്ക
  • യു.എ.ഇ

Content Highlight: Star Sports experts picks T20 World Cup’s Semi Finalists

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more