ടെല്‍അവീവ്: സ്‌പെയ്‌നിനെതിരായ ലോകകപ്പ് ഫൈനലിന് മുന്നോടിയായി അര്‍ജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെയ് തന്റെ യഥാര്‍ത്ഥ സുഹൃത്താണെന്നും നെതന്യാഹു പറഞ്ഞു.
ലോകകപ്പ് ഫൈനലിന് മുന്നോടിയായി ജെറുസലേമില്‍ അര്‍ജന്റീന അംബാസഡര്‍ റബ്ബി ഷിമോണ്‍ ആക്‌സല്‍ വാനിഷുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം. കൂടിക്കാഴ്ചയില്‍ അംബാസഡര്‍ നെതന്യാഹുവിന് അര്‍ജന്റീനയുടെ ഔദ്യോഗിക ജേഴ്‌സി സമ്മാനിക്കുകയും പ്രസിഡന്റ് മിലെയുടെ ശബ്ദസന്ദേശം കേള്‍പ്പിക്കുകയും ചെയ്തു.
‘നിങ്ങള്‍ എന്റെ സുഹൃത്താണ്, എപ്പോഴും ഞങ്ങളെ പിന്തുണയ്ക്കുന്നു. എനിക്ക് വേണ്ടിയാണ് നിങ്ങള്‍ അര്‍ജന്റീനയെ പിന്തുണയ്ക്കുന്നത് എന്ന് അറിഞ്ഞതില്‍ സന്തോഷം’ എന്ന് മിലെയ് സന്ദേശത്തില്‍ പറഞ്ഞു.
ഇതിന് മറുപടിയായാണ് മിലെയ് ഒരു മികച്ച സുഹൃത്താണെന്നും ഫൈനലില്‍ അര്‍ജന്റീനയ്ക്ക് ഒപ്പമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കിയത്. താന്‍ അര്‍ജന്റീനയെ പിന്തുണയ്ക്കുന്നതിന് കാരണം മെസിയല്ല അവരുടെ പ്രസിഡന്റാണെന്ന് നെതന്യാഹു നേരത്തെ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞിരുന്നു.
അര്‍ജന്റീനിയന്‍ പ്രസിഡന്റ് അധികാരത്തില്‍ വന്നത് മുതല്‍ ഇസ്രഈലിന് വലിയ പിന്തുണയായിരുന്നു നല്‍കിയിരുന്നത്. തീവ്ര വലതുപക്ഷ നിലപാടുള്ള നേതാവാണ് മിലെ.
മിലെയുടെ ഇസ്രഈല്‍ സന്ദര്‍ശന വേളയിലും നെത്യനാഹു അദ്ദേഹത്തെ പരസ്യമായി പ്രശംസിച്ചിരുന്നു. കൂടാതെ ഐസക് കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Standing with them: Netanyahu declares support for Argentina in the World Cup final.