തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.എസി ഫലം പ്രഖ്യാപിച്ചു. 99.5% മാണ് ഈ വര്‍ഷത്തെ വിജയശതമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു വിജയശതമാനം. ഈ വര്‍ഷം 0.19% കുറവാണ് വിജയശതമാനത്തില്‍ ഉണ്ടായത്.
427020 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്.എസ്.എല്‍.എസ് പരീക്ഷ എഴുതിയത്. 424583 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 61449 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. 1831 വിദ്യാര്‍ത്ഥികളായിരുന്നു കഴിഞ്ഞ വര്‍ഷം ഫുള്‍ എപ്ലസ് നേടിയത്.
കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടുതല്‍ ഉള്ള റവന്യൂ ജില്ല. 99.87% ആണ് കണ്ണൂരില്‍. വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല തിരുവനന്തപുരമാണ്, 98.59%. വിജയശതമാനം ഏറ്റവും കൂടുതല്‍ ഉള്ള വിദ്യാഭ്യാസ ജില്ലകള്‍ പാലയും മാവേലിക്കരയുമാണ്, 100%.
വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലാണ് 98.28%. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്, 4115 വിദ്യാര്‍ത്ഥികളാണ് മലപ്പുറത്ത് ഫുള്‍ എ പ്ലസ് നേടിയത്.
ഗള്‍ഫില്‍ നിന്ന് 681 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. അതില്‍ 675 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.
39981 ഷെഡ്യൂള്‍ഡ് കാസ്റ്റ് വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 39447 വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. 98.66% മാനമാണ് വിജയശതമാനം. ഫുള്‍ എ പ്ലസ് കിട്ടി വിദ്യാര്‍ത്ഥികളുടെ എണ്ണം 2130 ആണ്.
ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തില്‍ 7279 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 7135 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 98.2% മാനമാണ് വിജയശതമാനം.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെ പരീക്ഷ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും.
https://www.results.kite.kerala.gov.in/
https://pareekshabhavan.kerala.gov.in/
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
Content Highlight: SSLC Result 2024-25