| Friday, 31st October 2025, 1:24 pm

കേരളത്തിനുള്ള എസ്.എസ്.കെ ഫണ്ട് കേന്ദ്രം തടഞ്ഞതായി സൂചന; കേന്ദ്ര വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിനുള്ള എസ്.എസ്.കെ ഫണ്ട് കേന്ദ്രം തടഞ്ഞതായി സൂചന. എസ്.എസ്. കെ ഫണ്ട് തടഞ്ഞ കേന്ദ്ര നടപടിക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയുമായി വി.ശിവൻ കുട്ടി ചർച്ച നടത്തി. വീണ്ടും പി.എം ശ്രീ പദ്ധതിയുടെ പ്രപ്പോസൽ സമർപ്പിക്കാൻ കേന്ദ്രം നിർദേശം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

പദ്ധതിയിൽ ആദ്യ ഗഡുവായി നല്‍കാമെന്ന് പറഞ്ഞ 320 കോടി രൂപ കഴിഞ്ഞ ബുധനാഴ്ച നല്‍കുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ പദ്ധതിയിൽ നിന്നും പിന്മാറുന്ന വന്നതിനുപിന്നാലെ എസ്.എസ്.കെ കേന്ദ്രം തടഞ്ഞു വെച്ചതായാണ് റിപ്പോർട്ടുകൾ.

ഇന്ന് രാവിലെ തിരുവനന്തപുരത്തുവെച്ച് നടന്ന എസ്.എസ്.കെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യുണിസെഫ് നടത്തിയ യോഗത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്.

പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചാൽ തടഞ്ഞുവെച്ചിരിക്കുന്ന എസ്.എസ്.കെ ഫണ്ട് നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഫണ്ട് നൽകണമെന്ന ആവശ്യമുന്നയിച്ചുള്ള പ്രൊപ്പോസലും സംസ്ഥാനം നൽകിയിരുന്നു.

അതേസമയം പി.എം. ശ്രീയില്‍ നിന്നും പിന്മാറാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയക്കാനുള്ള കത്തിന്റെ കരട് തയ്യാറാക്കി. വൈകാതെ തന്നെ കേന്ദ്രത്തിന് കത്തയക്കാനും പി.എം ശ്രീ നടപ്പാക്കുന്നത് മരവിപ്പിക്കാനുമാണ് സംസ്ഥാനത്തിന്റെ നീക്കം.

എന്നാല്‍ കത്ത് അയക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രി വിശദമായി പഠിച്ചശേഷമായിരിക്കും കത്തയക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രേഖാമൂലം അറിയിപ്പ് കിട്ടിയാല്‍ നിലപാട് അറിയിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.

നിലവില്‍ ധാരണപത്രപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകും. ഒരു സംസ്ഥാനത്തിനായി മാത്രം വിഷയത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്നും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Content Highlight: Indications that the Center has blocked SSK funds for Kerala; Sivankutty meets with the Central Education Additional Secretary

We use cookies to give you the best possible experience. Learn more