| Wednesday, 2nd July 2014, 3:24 pm

'ഹോംലി മീല്‍സു'മായി ശ്രിന്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഹോംലി മീല്‍സി”ല്‍ ശ്രിന്ദ അഷാബ് നായികയാകുന്നു. ചിത്രത്തില്‍ നന്ദിത എന്ന കഥാപാത്രത്തെയാണ് ശ്രിന്ദ അവതരിപ്പിക്കുന്നത്. പുതുമുഖം വിപിന്‍ അറ്റ്‌ലിയാണ് നായകന്‍.

22 ഫീമെയില്‍ കോട്ടയത്തിലെ ജിന്‍സിയായി വെള്ളിത്തിരയിലെത്തിയ ശ്രിന്ദ തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും, 1983 തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. അന്നയും റസൂലിലെ കൊച്ചിക്കാരിയായി തിളങ്ങിയ ശ്രിന്ദയുടെ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടി നേടി. റാസ്പുട്ടിന്‍, മംഗ്‌ളീഷ് എന്നീ സിനിമകളിലും ശ്രിന്ദ അഭിനയിക്കുന്നുണ്ട്.

ജവാന്‍ ഒഫ് വെള്ളിമലക്ക് ശേഷം   ശേഷം അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ഹോംലി മീല്‍സിന്റെ കഥയും തിരക്കഥയുമൊരുക്കിയത് നായകന്‍ വിപിന്‍ ആറ്റ്‌ലി തന്നെയാണ്. മനോജ് കെ ജയന്‍, കൈലാഷ്, നെടുമുടി വേണു, സുനില്‍ സുഖദ, മോളി കണ്ണമാലി എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more