| Monday, 26th February 2018, 8:45 am

ശ്രീദേവിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ന് ഇന്ത്യയിലെത്തും; സംസ്‌കാരവും ഇന്ന് നടക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. ദുബൈയില്‍ നിന്നുള്ള പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിക്കുക.

ഇന്നലെ തന്നെ മൃതദേഹം കൊണ്ടുവരാനായിരുന്നു ശ്രമമെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതാണ് ഇതിനു തിരിച്ചടിയായത്.

ഭര്‍ത്താവായ ബോണി കപൂറിന്റെ മരുമകന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ദുബൈയിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് മരിച്ചത്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനമടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ശ്രീദേവിയും കുടുംബവും ഒരാഴ്ചയായി ദുബൈയിലുണ്ടായിരുന്നു. മരണസമയത്ത് ശ്രീദേവിയോടൊപ്പം ഭര്‍ത്താവ് ബോണി കപൂറും ഇളയമകള്‍ ഖുശിയും ഉണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more