ശ്രീലങ്കയിലെ അറിയപ്പെടുന്ന കവിയും അക്കാദമി അംഗവുമാണ് ആര്‍. ചേരന്‍. ശ്രീലങ്കയിലെ ജാഫ്‌നയില്‍ ജനിച്ച അദ്ദേഹം 1982 പുറത്തിറങ്ങിയ ഇരണ്ടാവത് സൂര്യോദയം എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. യമന്‍, മരണത്താല്‍ വാല്‍വം, മീണ്ടും കടലുക്ക് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍. കാനഡയിലെ വിന്റ്‌സോര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി ആന്‍ത്രപോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രഫസറാണ് അദ്ദേഹമിപ്പോള്‍ .തെഹല്‍ക.കോമിനു വേണ്ടി ഭമതി ശിവപാലന്‍ ആര്‍. ചേരനുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും
നിങ്ങളുടെ രചനകളില്‍ മിക്കതിലും ശ്രീലങ്കന്‍ തമിഴരുമായുള്ള അനുഭവങ്ങളാണ്. സാമുദായിക കലഹങ്ങളുണ്ടായ പ്രദേശങ്ങളില്‍ സാംസ്‌കാരിക തിരിച്ചറിവും നശിപ്പിക്കുന്നത് നമ്മള്‍ കണ്ടതാണ്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ വര്‍ക്കിനെ എങ്ങനെ വിലയിരുത്തുന്നു?
ഇംഗ്ലീഷില്‍ ദ സെക്കന്റ് സണ്‍റൈസ് എന്ന് പേരായിരുന്നു എന്റെ ആദ്യ കവിതാസമാഹാരത്തിന്. 1981ല്‍ ജാഫ്‌ന പബ്ലിക് ലൈബ്രറി കത്തിനശിപ്പിക്കപ്പെട്ടതിന് ശേഷമാണ് അത് എഴുതിയത്. തിരിഞ്ഞുനോക്കുമ്പോള്‍, ഒരു ജര്‍മന്‍ എഴുത്തുകാരന്റെ വാക്കുകളാണ് എനിക്ക് ഓര്‍മവരുന്നത്: ” ആദ്യം നിങ്ങള്‍ പുസ്തകങ്ങള്‍ കത്തിക്കും, പിന്നെ മനുഷ്യരെയും”
എന്റെ കവിതകള്‍ പ്രതീകാത്മകമാണ്. രണ്ടാം സൂര്യോദയമായാണ് ഈ ലൈബ്രറി കത്തിക്കലിനെ ഞാന്‍ ചിത്രീകരിച്ചത്. അത് ഭാവനയില്‍ പോലും കാണാനാവത്ത തരത്തില്‍ വ്യംഗ്യാത്മകമാണ്, ശരിയല്ലേ? സാംസ്‌കാരിക കൂട്ടക്കുരുതി തമിഴര്‍ പ്രതിരോധിക്കാന്‍ പോകുന്നുവെന്ന അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ അത് രണ്ടാം സൂര്യോദയം തന്നെയാണ്. ഈ സമയത്താണ് വിവിധ തരത്തിലുള്ള തമിഴ് പ്രക്ഷോഭങ്ങള്‍ ഉടലെടുത്തത്.
കഴിഞ്ഞ മുമ്പത് വര്‍ഷത്തിനിടെ, തമിഴ് ജനങ്ങളെ വംശീയമായി തുടച്ചുനീക്കാനും സാംസ്‌കാരികമായി അധീനപ്പെടുത്താനും ശ്രീലങ്കയുടെ ഭാഗത്തുനിന്നും ഒരു ക്രമമായ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഈ പ്രത്യേക നീക്കത്തിന്റെ അവസാനമെന്നോണമാണ് 2009 മെയിലെ തമിഴ് കൂട്ടക്കുരുതി നടന്നത്.
എങ്ങനെയാണ് ഈ സാസ്‌കാരിക കൂട്ടക്കുരുതിയെ നിങ്ങള്‍ അതിജീവിക്കാന്‍ ശ്രമിച്ചത്?
കഴിഞ്ഞ മുപ്പതുവര്‍ഷമായി തമിഴ് ജനതയെ കൂട്ടക്കൊല ചെയ്യുന്നതിനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുടെയും ഇതിനെതിരെയുള്ള തമിഴരുടെ പ്രതിരോധത്തിന്റെയും സാക്ഷികളാണ് എന്റെ എട്ട് കവിതാസമാഹാരങ്ങള്‍ എന്ന് ഒരു തരത്തില്‍ വേണമെങ്കില്‍ പറയാം. ആ തരത്തില്‍ പറയുകയാണെങ്കില്‍ ഈചരിത്രത്തിന്റെ സാക്ഷിയായി ഞാന്‍ മാറിയിരിക്കുകയാണ്. ഒരു ചരിത്രകാരനോ, ഗവേഷകനോ, സാമൂഹ്യ ശാത്രജ്ഞനോ സാക്ഷ്യം വഹിക്കുന്നതുപോലെയല്ല ഞാന്‍ ചെയ്തത്. വ്യത്യസ്ത വൈകാരികതയോടെ ഒരു കവി നോക്കി കാണുന്നതുപോലെയാണ് ഞാന്‍ ഈ കാര്യങ്ങളെ കണ്ടത്. ഒരു സാക്ഷിയെന്ന നിലയില്‍ പ്രത്യേകതരം ഇടപെടലിലൂടെ വ്യത്യസ്തമായ ഭാവനയാണ് ഞാന്‍ കൊണ്ടുവന്നിട്ടുള്ളത്. അത് എന്റെ കവിതകള്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാവും.
ഒരു സംഘട്ടന സാഹചര്യത്തില്‍ നിന്നും വരുന്ന കവിതകളെ സോഷ്യോളജിക്കല്‍ ഡോക്യുമെന്റായി വിലയിരുത്തപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെയാവുമ്പോള്‍അതിന്റെ സാഹിത്യപരമായ മൂല്യം കുറഞ്ഞുപോകുന്നുണ്ടോ?
ഇത് രസകരമായ നിരീക്ഷണമാണ്…. കവിതയെ തങ്ങളുടെ വര്‍ക്കിനുള്ള അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ചരിത്രകാരന്‍മാരെയും സാമൂഹ്യ ശാത്രജ്ഞരെയും
‘ ആദ്യം നിങ്ങള്‍ പുസ്തകങ്ങള്‍ കത്തിക്കൂ, എന്നിട്ട് മനുഷ്യരെ കത്തിക്കുന്നത് അവസാനിപ്പിക്കുക”
സോഷ്യോളജിസ്റ്റുകളെയും നിരോധിക്കുകയോ തടയുകയോ വേണമെന്ന് സാംസ്‌കാരിക തിയറിസ്റ്റ് ലിയോ ലോവെന്‍താല്‍ പറഞ്ഞത് ഞാന്‍ ഇവിടെ സൂചിപ്പിക്കാനാഗ്രഹിക്കുകയാണ്. പക്ഷെ അതേസമയം, ഇത്തരം കൂട്ടക്കുരുതികളെ മാധ്യമപ്രവര്‍ത്തകരും, രാഷ്ട്രീയക്കാരും അക്കാദമീഷ്യന്‍മാരും നിശബ്ദമായി നോക്കിനില്‍ക്കുമ്പോള്‍ കവി മുന്നോട്ടുവരുകയും ഒരു പ്രത്യേകതരം പ്രതിരോധവലയം സൃഷ്ടിക്കുകയും ചെയ്യുന്നു. അതാണ് ഒരു കവിയുടെ പ്രാഥമിക ജോലി. എന്നിരുന്നാലും പ്രതിരോധത്തിന്റെ എല്ലാ ശബ്ദങ്ങളും നിലക്കുമ്പോള്‍ ചിലപ്പോഴൊക്കെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി കവികള്‍ മാറാറുണ്ട്.
രണ്ടാമത്തെ പോയിന്റെ എന്തെന്നുവച്ചാല്‍ ഞാനും എന്റെ സഹയാത്രികരും എഴുതുന്ന കവിതകളെല്ലാം വെറും പ്രതിഷേധ സൂചകകവിതകളല്ല. അവ സ്ലോഗനുകളുമല്ല. എന്നാല്‍ ഏറെ വ്യത്യസ്തമായ വികാരത്തെയും യുദ്ധം, കൂട്ടക്കുരുതി, സംഘര്‍ഷം എന്നീ സാഹചര്യങ്ങളുടെ സൂക്ഷ്മഭേദവും പറയുന്ന ഒരുപ്രത്യേകതരം കവിതയാണിത്. ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ ഭാഗത്ത് തമിഴര്‍ക്കിടയിലുണ്ടായിരുന്നു ഈ പോയറ്റിക് മുവ്‌മെന്റ് തമിഴ്‌നാട്ടിലെയും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള തമിഴരെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എന്റെ ചില കവിതകള്‍ കന്നഡയിലേക്ക് മൊഴിമാറ്റിയപ്പോള്‍, ചില കന്നഡ കവിതാ വിമര്‍ശകര്‍ പറഞ്ഞു കിഴക്കന്‍ ശ്രീലങ്കയില്‍ നിന്നുള്ള ഈ കവിതകള്‍ കവിതയുടെയും പ്രതിഷേധത്തിന്റൈയും പ്രതിരോധത്തിന്റെയും കൂട്ടിച്ചേരലുകളാണെന്ന്. അതാണ് എന്റെയും എന്റെ സഹായാത്രികരുടെയും കവിതകളെ വ്യത്യസ്തമാക്കുന്നത്. അത് പ്രധാനപ്പെട്ട വേര്‍തിരിവാണ്. വേദനകളും പ്രതിരോധവും മാത്രം കാണാന്‍ കഴിയുന്ന കവിതകളാണ് ഇതെന്ന് നമുക്ക് പറയാനാവില്ല. അതില്‍ കൂടുതലുണ്ട് ഈ കവിതകളില്‍.