ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ലങ്കയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.
മത്സരത്തിന്റെ നാല് ദിവസവും വിജയം മുമ്പില്‍ കണ്ട ഇന്ത്യയുടെ കൈകളില്‍ നിന്നും അവസാന ദിവസത്തെ ചെറുത്തുനില്‍പ്പിലൂടെ ലങ്ക വിജയം തട്ടിയകറ്റുകയായിരുന്നു.
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (f/o)
അപരാജിത ചെറുത്തുനില്‍പ്പുമായി ലങ്കയെ തോല്‍വിയില്‍ നിന്നും കരകയറ്റിയ സോനല്‍ ദിനുഷയാണ്. കളിയിലെ താരവും സാനലാണ്. രണ്ട് ടെസ്റ്റിലെയും നാല് ഇന്നിങ്‌സില്‍ നിന്ന് 420 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് താരം ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത്.
ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 100 റണ്‍സ് നേടിയ സോനല്‍ രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സും നേടി. നിര്‍ണായകമായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 103 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 133* റണ്‍സും നേടിയാണ് സോനല്‍ ലങ്കയുടെ രക്ഷകനായത്.
ഇതോടെ ഒരു അപൂര്‍വ റെക്കോഡ് ലിസ്റ്റിലും സോനല്‍ ഇടം നേടിയിരിക്കുകയാണ്. രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് സോനല്‍ സ്വന്തമാക്കിയത്.
(താരം, എതിരാളി, വര്‍ഷം)
അരവിന്ദ ഡി സില്‍വ – പാകിസ്ഥാന്‍ – 1997
അരവിന്ദ ഡി സില്‍വ – ഇന്ത്യ – 1997
ജാക്ക് കാലിസ് – പാകിസ്ഥാന്‍ – 2007
ഹാഷിം അംല – ഇന്ത്യ – 2010
കുമാര്‍ സംഗക്കാര – ബംഗ്ലാദേശ് – 2013
യൂനിസ് ഖാന്‍ – ഓസ്ട്രേലിയ – 2014
മാര്‍നസ് ലബുഷാന്‍ – വെസ്റ്റ് ഇന്‍ഡീസ് – 2022
കെയ്ന്‍ വില്യംസണ്‍ – സൗത്ത് ആഫ്രിക്ക – 2024
സോനല്‍ ദിനുഷ – ഇന്ത്യ – 2026
അതേസമയം ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ് പരമ്പരയുടെ താരമായത്. മൂന്ന് ഇന്നിങ്സില്‍ നിന്നും 328 റണ്‍സ് നേടിയാണ് പടിക്കല്‍ കരുത്ത് കാട്ടിയത്. രണ്ട് സെഞ്ച്വറിയടക്കം 109.33 എന്ന ശരാശരിയിലാണ് താരം സ്‌കോര്‍ ചെയ്തത്.
Content Highlight: Sri Lankan Star Batter Sonal Dinusha In Rare Record Achievement Against India In Test Series