| Thursday, 3rd September 2026, 9:24 pm

ചരിത്രം തിരുത്തി ചമാരി; വനിതാ ഏഷ്യാ കപ്പില്‍ വെടിച്ചില്ല് റെക്കോഡ് തൂക്കി ക്യാപ്റ്റന്റെ പടയോട്ടം!

ശ്രീരാഗ് പാറക്കല്‍

വനിതാ ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. മത്സരത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 75 റണ്‍സിനാണ് ലങ്ക വിജയിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്തോനേഷ്യ 18.3 ഓവറില്‍ 49 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ലങ്ക വിജയം സ്വന്തമാക്കിയത്. 3.3 ഓവറില്‍ നിന്ന് വെറും അഞ്ച് റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 1.43 എന്ന കിടിലന്‍ എക്കോണമിയിലാണ് താരം ബോള്‍ എറിഞ്ഞത്. നാലാം ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റ് നേടി ഹാട്രിക്കോടെയാണ് ചമാരിയുടെ ബൗളിങ് പ്രകടനം.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ചമാരി സ്വന്തമാക്കിയിരുന്നു. വനിതാ ഏഷ്യാ കപ്പില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്ന താരമാകാനാണ് ചമാരിക്ക് സാധിച്ചത്. മാത്രമല്ല ശ്രീലങ്കയ്ക്ക് വേണ്ടി വനിതാ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന താരമാകാനും ചമാരിക്ക് കഴിഞ്ഞു.

അതേസമയം ത്സരത്തില്‍ ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് അര്‍ധ സെഞ്ച്വറി നേടിയ നിലക്ഷി ഡി സില്‍വയാണ്. 35 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് നിലക്ഷി നേടിയത്.

ഇന്തോനേഷ്യയ്ക്ക് വേണ്ടിനി മേഡ് പുട്രി സുവാന്‍ഡേവി 12* റണ്‍സ് നേടി. റഹ്‌മവാത്തി പങ്കസ്റ്റുറ്റി 10 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.

Content Highlight: Sri Lankan Captain Chamari Athapaththu In Great Record Achievement In Womens Asia Cup History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more