2026 ടി – 20 ലോകകപ്പില്‍ കളിക്കുന്ന ശ്രീലങ്കന്‍ ടീമിന് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്ക ടി – 20 ലോകകപ്പില്‍ നിന്ന് പുറത്തായി. ഹാംസ്ട്രിങ് പരിക്കാണ് താരത്തിന് വിനയായത്.
ലോകകപ്പില്‍ ആദ്യ മത്സരത്തിനിടെയാണ് ഹസരങ്കക്ക് പരിക്കേറ്റത്. അയര്‍ലാന്‍ഡിന് എതിരെ താരം തന്റെ സ്‌പെല്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും സ്‌കാനിങ്ങില്‍ പരിക്ക് ഗുരുതരമാണെന്ന് തെളിയുകയായിരുന്നു. സ്‌കാനിങ്ങില്‍ താരത്തിന്റെ ഇടത് ഹാംസ്ട്രിങ്ങിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. അതോടെയാണ് താരത്തിന് ടൂര്‍ണമെന്റ് പൂര്‍ണമായി നഷ്ടമാകുന്നത്.
വാനിന്ദു ഹസരങ്ക. Photo: Johns/x.com
അതേസമയം, ഹസരങ്കയ്ക്ക് പകരം ദുഷാന്‍ ഹേമന്തയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലെഗ് സ്പിന്നറായ ബൗളിങ്ങ് ഓള്‍ റൗണ്ടറാണ് ഹേമന്ത. താരം ലങ്കക്കായി മൂന്ന് ടി – 20കള്‍ കളിച്ചിട്ടുണ്ട്. അതില്‍ നിന്ന് താരം നാല് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെ, പരിക്കേറ്റ് പേസര്‍ ഈഷന്‍ മലിംഗ പരിക്കേറ്റ് പുറത്തായിരുന്നു. ലോകകപ്പിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിന് എതിരെയുള്ള ടി – 20 പരമ്പരയില്‍ തോളിന് ഏറ്റ പരിക്കാണ് താരത്തിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്.
ഇപ്പോള്‍ ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളായ ഹസരങ്കക്ക് കൂടി പുറത്തായതോടെ വലിയ തിരിച്ചടിയാണ് ശ്രീലങ്കയ്ക്ക് നേരിടേണ്ടി വന്നു.
ദസുന്‍ ഷനക (ക്യാപ്റ്റന്‍), പാത്തും നിസങ്ക, കമില്‍ മിഷാര, കുശാല്‍ മെന്‍ഡിസ്, കാമിന്ദു മെന്‍ഡിസ്, കുശാല്‍ ജനിത് പെരേര, ചരിത് അസലങ്ക, ജനിത് ലിയാനഗെ, പവന്‍ രത്നായകെ, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, മതീശ പതിരന, പ്രമോദ് മധുഷന്‍, ദുഷാന്‍ ഹേമന്ത
Content Highlight: Sri Lankan all rounder Wanindu Hasaranga ruled out of T20 World Cup