| Monday, 12th January 2015, 1:25 pm

ഐ.സി.എല്‍ തെലുങ്ക് ടീമിനെ പരിശീലിപ്പിച്ച് ശ്രീശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ശ്രീശാന്ത് സിനിമയില്‍ അഭിനയിക്കുന്ന വാര്‍ത്തയും ഡാന്‍സിങ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത വാര്‍ത്തയുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന തെലുങ്ക് ടീമിന്റെ ഉപദേശകനും ബൗളിങ് പരിശീലകനുമായാണ് ശ്രീശാന്തിന്റെ പുതിയ വേഷം. ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന മത്സരത്തിന് ശ്രീശാന്തായിരുന്നു ടീമിന് പരിശീലനം നല്‍കിയിരുന്നത്. വെങ്കിടേഷാണ് തെലുങ്ക് ടീമിനെ നയിക്കുന്നത്.

“ഹൈദരബാദ് ടീമിന്റെ ഉപദേശക സ്ഥാനം ശ്രീശാന്ത് ആവശ്യപ്പെടുകയായിരുന്നു. ഇത് അദ്ദേഹം ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നത്.” ശ്രീശാന്തിന്റെ സഹോദരനായ ദീപുശാന്ത് പറഞ്ഞു.

പൂജ ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ശ്രീശാന്ത് ഇപ്പോള്‍ മുംബൈയിലാണുള്ളത്. ഡാന്‍സ് അധ്യാപകനും ഉപദേശകനുമായ റിച്ച ചദ്ദയുടെ വേഷമാണ് ശ്രീശാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more