| Monday, 25th August 2025, 7:16 pm

ആ അഭിമുഖത്തിന്റെ സമയത്താണ് മമ്മൂട്ടിയുടെ ബീഡി വലിയെ പറ്റി ഞാന്‍ മനസിലാക്കിയത്: ശ്രീരാമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ലോകത്തെ ഒന്നടങ്കം സന്തോഷിപ്പിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആറ് മാസത്തിനടുത്തായി സിനിമയില്‍ നിന്ന് വിട്ടുനിന്ന മമ്മൂട്ടി തിരിച്ചുവരുന്നെന്ന വാര്‍ത്ത വലുപ്പചെറുപ്പമില്ലാതെ എല്ലാവരും ആഘോഷമാക്കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമായിരുന്നു മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.

മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോള്‍ ജിഞ്ചര്‍ മീഡിയയുമായുള്ള അഭിമുഖത്തില്‍
മമ്മൂട്ടി വളരെ ആസ്വദിച്ച് ചെയ്ത ഒരു അഭിമുഖത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രീരാമന്‍.

നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്നൊരു അഭിമുഖം ഉണ്ടായിരുന്നു. ടെലിവിഷന്‍ ചാനലായ ദൂരദര്‍ശന് വേണ്ടി ചെയ്ത ഒരു അഭിമുഖമായിരുന്നു അത്. അതില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുന്നതും മറ്റുമൊക്കെ കാണിക്കുന്നുണ്ട്. പുള്ളി ബീഡി വലിക്കാന്‍ പഠിച്ചത് അവിടെ നിന്നാണെന്നാണ് പറഞ്ഞ് കേട്ടത്. മമ്മൂക്കയെ അവിടെ ഇരുത്തിയിട്ടാണ് കടക്കാരന്‍ ഊണ് കഴിക്കാനൊക്കെ പോകുക.

അപ്പോള്‍ മൂപ്പര് ആ കെയര്‍ ഓഫില്‍ ബീഡി നന്നായി വലിക്കും. മൂക്കില്‍ പൊടി വലിക്കാനും അവിടുന്നാണ് പഠിച്ചത്. മുടിവെട്ടുന്ന ഒരാളുടെ അടുത്ത് പോയിട്ട് അത് വെട്ടിയിട്ട് എങ്ങനെയുണ്ട് എന്നൊക്കെ ചോദിക്കുന്ന ഒരു രംഗമൊക്കെ ആ ഇന്റര്‍വ്യൂവില്‍ ഉണ്ട്. നല്ല ഇന്‍ര്‍വ്യൂ ആയിരുന്നു അത്. അതില്‍ മമ്മൂട്ടി വളരെ പ്ലെസന്റായിരുന്നു. കാരണം ആ അഭിമുഖത്തില്‍ ബാല്യകാലത്തിലേക്ക് തിരിച്ചുപോകുന്ന ഒരു ഫീലായിരുന്നു അദ്ദേഹത്തിന്,’ ശ്രീരാമന്‍ പറയുന്നു.

റെസ്റ്റിലായിരുന്നപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്ന് ശ്രീരാമന്‍ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മമ്മൂട്ടി രോഗകാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ താന്‍ അത്ര പ്രധാന്യം കൊടുക്കാത്തപോലെയാണ് ഇരിക്കാറുള്ളതെന്നും അദ്ദേഹം തിരിച്ച് വരുമെന്ന് തനിക്ക് അറിയുമായിരുന്നുവെന്നും ശ്രീരാമന്‍ പറഞ്ഞിരുന്നു.

Content Highlight: Sreeraman is talking about an interview that Mammootty enjoyed very much

We use cookies to give you the best possible experience. Learn more