| Monday, 15th December 2025, 4:15 pm

'കണ്ടയുടന്‍ ഉയിരിയില്‍ കലന്തവളെ' കേട്ടവര്‍ എസ്.പി.ബിയെ ഓര്‍ത്തെങ്കില്‍ അതുതന്നെ ഏറ്റവും വലിയ അവാര്‍ഡ്: ശ്രീരാഗ് ഭരതൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നിരവധി ഗായകരെ സമ്മാനിച്ച വേദിയാണ് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ. അതിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത ഗായകനാണ് ശ്രീരാഗ് ഭരതൻ.

കെ എസ് ചിത്ര,ശ്രീരാഗ് ഭരതൻ ,Photo: Sreerag bharathan/ Facebook

സ്റ്റാർ സിംഗറിന് ശേഷം ഇന്നിതാ തിയേറ്ററിൽ മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന കളങ്കാവൽ സിനിമയിൽ ഒന്നിലധികം ഗാനങ്ങൾ ആലപിച്ചിരിക്കുകയാണ് ശ്രീരാഗ്. സിനിമയിലെ എല്ലാ ഗാനങ്ങളും പഴയ മെലഡി ഗാനങ്ങളുടെ രീതിയിലാണ് സംഗീത സംവിധായകൻ മുജീബ് മജീദ് ചിട്ടപ്പെടുത്തിയത്. അതിനാൽ തന്നെ ഇതിലെ ഓരോ ഗാനങ്ങളും പ്രേക്ഷക മനസിൽ ഇടം പിടിച്ചു.

”കണ്ടയുടന്‍ ഉയിരിയില്‍ കലന്തവളെ’ എന്ന ഗാനം കേട്ട പ്രേക്ഷകരുടെ മനസില്‍ ഇത് പഴയ എസ്.പി.ബിയുടെ പാട്ടാണോ എന്ന സംശയമായിരുന്നു ആദ്യം ഉയര്‍ന്നത്. സ്റ്റാർ സിംഗറിൽ ശ്രീരാഗ് പാട്ടുകൾ പാടുമ്പോൾ മുതലേ പ്രേക്ഷകർ പറയുന്ന ഒരു കമന്റ് ആണ് എസ്‌.പി.ബി യെ മലയാളികൾക്കും ലഭിച്ചു എന്നുള്ളത്.

അതുപോലെ എസ്.പി.ബി, ഇളയരാജ കോമ്പിനേഷൻ വീണ്ടും വന്നോ എന്ന ചോദ്യങ്ങളോടെല്ലാം റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയാണ് ശ്രീരാഗ്.

‘ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് ഇളയരാജ സാറിന്റെ ഗാനങ്ങൾ ആണ്. കളങ്കാവലിലെ ഗാനങ്ങൾ കേൾക്കുമ്പോൾ പ്രേക്ഷകർ പറയുന്ന ഒരു കമന്റ് ആണ് ഞാനും മുജീബ് മജീദും എസ്.പി.ബി, ഇളയരാജ കോമ്പിനേഷൻ പോലെയാണ് എന്നുള്ളത്.

ശ്രീരാഗ് ഭരതൻ ,Photo: Sreerag bharathan/ Facebook

എസ്.പി.ബി, ഇളയരാജ കോമ്പിനേഷൻ വീണ്ടും വന്നോ എന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. മുജീബ് മജീദ് കളങ്കാവൽ സിനിമയിൽ തന്റേതായ രീതിയിലാണ് ഓരോ ഗാനങ്ങളും നിർമ്മിച്ചിരിക്കുന്നത്. അത്തരം ഗാനങ്ങൾ എനിക്ക് പാടാൻ കഴിഞ്ഞതിലും വളരെ സന്തോഷമുണ്ട്,’ ശ്രീരാഗ് പറഞ്ഞു.

സ്റ്റാർ സിംഗറിൽ പാട്ടുകൾ പാടുമ്പോൾ മുതലേ മലയാളി പ്രേക്ഷകർ പറയുന്ന ഒരു കമന്റ് ആണ് എസ്‌.പി.ബി യെ മലയാളികൾക്കും ലഭിച്ചു എന്നുള്ളത്. താൻ യാദൃശികമായാണ് സ്റ്റാർ സിംഗറിൽ എത്തിപ്പെട്ടതെന്നും
ചിത്രചേച്ചിയുടെ കൂടെ ഗാനങ്ങൾ പാടാനുള്ള അവസരങ്ങൾ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ശ്രീരാഗ് പറഞ്ഞു.

Content Highlight: Sreerag Bharathan talk about his music

We use cookies to give you the best possible experience. Learn more