| Sunday, 16th March 2025, 10:11 am

ലാലേട്ടന്‍ വരുന്ന സമയങ്ങളില്‍ രാജു കുട്ടിയെപ്പോലെയാകും: ശ്രീജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. അതിന് കാരണം ചിത്രത്തിന്റെ ആദ്യ ഭാഗമായ ലൂസിഫറും പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയുമാണ്. മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ഏഴാമത്തെ ചിത്രമാണ് ലൂസിഫര്‍.

മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കേറിയ സിനിമയാണ് എമ്പുരാന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസാണ് എമ്പുരാനിന്റേത്. നിറയെ സസ്‌പെന്‍സ് നിറച്ച സിനിമയായിരിക്കും എമ്പുരാന്‍ എന്നാണ് പ്രേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇപ്പോള്‍ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിന്റെയടുത്ത് പൃഥ്വിരാജ് കുട്ടിയെപ്പോലെയായിരുന്നെന്നാണ് ചിത്രത്തിന്റെ മേക്കപ് ആര്‍ട്ടിസ്റ്റായ ശ്രീജിത്ത് ഗുരുവായൂര്‍ പറയുന്നത്. ബാക്കിയുള്ള ആക്ടേഴ്‌സ് വരുമ്പോള്‍ കുറച്ച് കൂടി സീരിയസാകുമെന്നും എന്നാല്‍ മോഹന്‍ലാല്‍ വരുമ്പോള്‍ പൃഥ്വിരാജ് കുട്ടിയെപ്പോലെ ആണെന്നും ഒരു കുട്ടിയുടെ കയ്യില്‍ ടോയ് കിട്ടുമ്പോള്‍ ഉണ്ടാകുന്ന കൗതുകമാണ് പൃഥ്വിരാജിന് ഉണ്ടാകുന്നതെന്നും പറയുന്നു ശ്രീജിത്ത്.

ഒരു കുട്ടിയുടെ കയ്യില്‍ ടോയ് കിട്ടുമ്പോള്‍ ഉണ്ടാകുന്ന കൗതുകം ഉണ്ടല്ലോ? അതുപോലെയാണ് ശരിക്കും രാജുവും ലാല്‍ സാറും തമ്മിലുള്ള ഇന്ററാക്ഷന്‍

മോഹന്‍ലാല്‍ എന്തിനും റെഡിയായി നിന്ന് കൊടുക്കുന്ന മനുഷ്യനാണെന്നും പൃഥ്വിരാജ് അത് വെച്ച് ഡ്രൈവ് ചെയ്യുന്ന ആളുമാണെന്നാണ് അദ്ദേഹം പറയുന്നത്. ഡയറക്ടറുടെ ചെയറില്‍ ഇരിക്കുമ്പോള്‍ പോലും പൃഥ്വിരാജ് ഭയങ്കര എക്‌സൈറ്റഡ് ആണെന്നും ശ്രീജിത്ത് പറയുന്നു.

ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജിത്ത് ഇക്കാര്യം പറഞ്ഞത്.

‘ ബാക്കിയുള്ള ആക്ടേഴ്‌സ് വരുമ്പോള്‍ രാജുവിന്റെ ബോഡി ലാഗ്വേജിന് കുറച്ച് കമാഡിങ് പവറുണ്ട്. അല്ലെങ്കില്‍ എനിക്കിത് വേണം എന്ന് പറയുന്നതിന് കുറച്ചും കൂടി ലൗഡറാണ്. പക്ഷെ ലാലേട്ടന്‍ വരുന്ന സമയങ്ങളില്‍ രാജു കുട്ടിയെപ്പോലെയാകും.

ഒരു കുട്ടിയുടെ കയ്യില്‍ ടോയ് കിട്ടുമ്പോള്‍ ഉണ്ടാകുന്ന കൗതുകം ഉണ്ടല്ലോ? അതുപോലെയാണ് ശരിക്കും രാജുവും ലാല്‍ സാറും തമ്മിലുള്ള ഇന്ററാക്ഷന്‍. ഇദ്ദേഹം എന്തിനും റെഡിയായി നിന്ന് കൊടുക്കുന്ന മനുഷ്യനും രാജുവാണെങ്കില്‍ അത് വെച്ചിട്ട് ഡ്രൈവ് ചെയ്യുന്നയാളുമാണ്.

ഡയറക്ടറുടെ ചെയറില്‍ ഇരിക്കുമ്പോള്‍ പോലും രാജു നിവര്‍ന്ന് ഇരിക്കില്ല. രാജു ഭയങ്കര എക്‌സൈറ്റഡ് ആണ്. അത് ഞാന്‍ ലാല്‍ സാറിലാണ് കണ്ടിട്ടുള്ളത്,’ ശ്രീജിത്ത് പറയുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെയാണ് ശ്രീജിത്ത് മേക്കപ് ആര്‍ട്ടിസ്റ്റായി സിനിമാരംഗത്തേക്ക് വന്നത്. പിന്നീട് നിരവധി സിനിമകളില്‍ മേക്കപ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിലും മേക്കപ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചത് ശ്രീജിത്ത് തന്നെയാണ്.

Content Highlight: Sreejith Guruvayoor Says About Prithviraj and Mohanlal

We use cookies to give you the best possible experience. Learn more