| Monday, 15th January 2018, 10:13 am

ഡൂള്‍ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്ററായി ശ്രീജിത്ത് ദിവാകരന്‍ ചുമതലയേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഡൂള്‍ന്യൂസ്.കോമിന്റെ എക്സിക്യുട്ടീവ് എഡിറ്ററായി ശ്രീജിത്ത് ദിവാകരന്‍ ചുമതലയേറ്റു. മാധ്യമരംഗത്ത് 17 വര്‍ഷത്തെ പരിചയസമ്പത്തുള്ള ശ്രീജിത്ത് മാതൃഭൂമി, മീഡിയാവണ്‍ എന്നീ മാധ്യമസ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2000 മുതല്‍ 2013 വരെ മാതൃഭൂമിയില്‍ ജോലി ചെയ്ത അദ്ദേഹം 2013 ല്‍ മീഡിയവണ്‍ ചാനലിന്റെ ദല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട്, ദല്‍ഹി, തൃശൂര്‍, അഗര്‍ത്തല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാരാജാസ് കോളജില്‍ നിന്നും ബിരുദാനന്തര ബിരുദവും ഭാരതീയ വിദ്യാഭവനില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമയും നേടിയ അദ്ദേഹം സിനിമാ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍, സി.ഐ.എ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

ഇന്‍ഡിപ്പെന്റന്റ് ആന്റ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്റെ ഫണ്ടോടുകൂടിയാണ് ഡൂള്‍ന്യൂസ്.കോം പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനയുടെ ഫണ്ടു ലഭിക്കുന്ന മലയാളത്തിലെ ആദ്യ മാധ്യമസ്ഥാപനമാണ് ഡൂള്‍ന്യൂസ്.കോം

We use cookies to give you the best possible experience. Learn more