| Tuesday, 14th April 2026, 8:55 am

ആ ഡയലോഗ് ഞാന്‍ പറയില്ലെന്ന് നിര്‍ബന്ധം പിടിച്ചു, പറഞ്ഞേ പറ്റൂ എന്ന് സംവിധായകനും വാശിയായിരുന്നു: ശ്രീജ രവി

അമര്‍നാഥ് എം.

മലയാളത്തിലെ മുന്‍നിര ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ശ്രീജ രവി. നാല് പതിറ്റാണ്ടിലേറെയായി നീണ്ടുനില്‍ക്കുന്ന കരിയറില്‍ 2000ലധികം സിനിമകളിലും പരസ്യങ്ങളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, സംസ്‌കൃതം ഭാഷകളില്‍ പല താരങ്ങള്‍ക്കും ശ്രീജ രവി ശബ്ദം നല്‍കിയിട്ടുണ്ട്. അഭിനയമേഖലയിലും ശ്രീജ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രീജ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങി. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന മോഹിനിയാട്ടത്തിലും ശ്രീജ രവിയുടെ സാന്നിധ്യമുണ്ട്. ആദ്യഭാഗത്തില്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ രുഗ്മിണിയമ്മ എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

ശ്രീജ രവി Photo: Screen grab/ Club FM

ഡബ്ബിങ് കരിയറിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശ്രീജ രവി. അഭിനയിക്കണമെന്ന ആഗ്രഹത്തോടെയല്ല താന്‍ ഡബ്ബിങ് മേഖലയിലേക്ക് കയറിയതെന്ന് ശ്രീജ പറഞ്ഞു. വയറ്റിപ്പിഴപ്പിന് വേണ്ടിയായിരുന്നു ഡബ്ബിങ് ചെയ്തുതുടങ്ങിയതെന്നും പിന്നീട് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ഇപ്പോഴുള്ള നിലയിലേക്ക് എത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ജോലിയുടെ ഭാഗമായി മാത്രം പറയേണ്ടി വന്ന ചില ഡയലോഗുണ്ടായിരുന്നെന്നും ശ്രീജ പറയുന്നു.

കാസനോവ എന്ന സിനിമയില്‍ ശ്രേയക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഞാനായിരുന്നു. ആ പടത്തില്‍ ശ്രേയയുടെ കഥാപാത്രം ഒരു തെറിവാക്ക് പറയുന്നുണ്ട്. എനിക്ക് അത് പറയാന്‍ ബുദ്ധിമുട്ടായിരുന്നു. Fല്‍ തുടങ്ങുന്ന ആ ഡയലോഗ് പറയണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു. അത് എഡിറ്റില്‍ പോകുമെന്നും അതുകൊണ്ട് പറയണ്ടല്ലോ എന്നൊക്കെ ചിന്തിച്ചു.

കാസനോവ Photo: JioHotstar

ഇങ്ങനെയൊരു ഡയലോഗ് എന്നെക്കൊണ്ട് പറയാനാകില്ലെന്ന് സംവിധായകനോട് നിര്‍ബന്ധം പിടിച്ചു. പക്ഷേ, പറഞ്ഞേ തീരൂവെന്ന്  സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആ ഡയലോഗ് പറഞ്ഞു. ഇത്രയും കാലത്തെ കരിയറില്‍ മറക്കാനാകാത്ത അനുഭവം അത് മാത്രമാണ്,’ ശ്രീജ രവി പറയുന്നു.

ഇതുവരെ ഡബ്ബ് ചെയ്തവരില്‍ ഏറ്റവും പ്രിയപ്പെട്ട താരം ആരാണെന്ന ചോദ്യത്തോടും താരം പ്രതികരിച്ചു. ശാലിനി, കാവ്യ മാധവന്‍ എന്നിവരില്‍ ആരാണ് ഫേവറെറ്റെന്ന ചോദ്യത്തോട് കാവ്യ മാധവന്‍ എന്നായിരുന്നു ശ്രീജയുടെ ഉത്തരം. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീജ രവി.

ശാലിനി, കാവ്യ മാധവന്‍ Photo: ZonKerala

‘ഇത്രയും കാലത്തിനിടക്ക് എന്റെ ശബ്ദത്തിന് മാച്ച് ആകാത്ത കഥാപാത്രത്തിന് ഡബ്ബ് ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ആ കഥാപാത്രത്തിന്റെ റിയാക്ഷനും ഇമോഷനും ശ്രദ്ധിച്ചതിന് ശേഷമാണ് ആ പരിപാടിയിലേക്ക് ഞാന്‍ കടക്കുന്നത്. എനിക്ക് ഇതുവരെ എടുത്താല്‍ പൊങ്ങാത്ത കഥാപാത്രത്തിന് ഡബ്ബ് ചെയ്യേണ്ടി വന്നിട്ടില്ല,’ ശ്രീജ രവി പറഞ്ഞു.

Content Highlight: Sreeja Ravi shares the dubbing experience in her career

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more