| Monday, 14th July 2025, 2:57 pm

ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പി. എസ്. ശ്രീധരന്‍ പിള്ളയെ മാറ്റി. അദ്ദേഹത്തിന്റെ കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവര്‍ണര്‍.

രാഷ്ട്രപതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ കേന്ദ്ര വ്യോമയേന മന്ത്രിയാണ് അശോക് ഗജപതി രാജു. 2014 മുതല്‍ 2018 വരെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്നു.

ആറ് വര്‍ഷത്തോളമായി ഗോവ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയാണ് പി.എസ്. ശ്രീധരന്‍ പിള്ള. അതിന് മുമ്പ് മിസോറാം ഗവര്‍ണറായിരുന്നു.

ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബി.ഡി. മിശ്ര രാജിവെച്ച ഒഴിവില്‍ കവീന്ദര്‍ ഗുപ്തയെ പുതിയ ലെഫ്‌. ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്. ഹരിയാന ഗവര്‍ണറേയും മാറ്റിയിട്ടുണ്ട്. അഷിം കുമാര്‍ ഘോഷാണ് പുതിയ ഹരിയാന ഗവര്‍ണര്‍.

Content Highlight: Sreedharan Pillai removed from Goa Governor’s post

We use cookies to give you the best possible experience. Learn more