| Thursday, 26th March 2026, 3:56 pm

ഐ.ആര്‍.ജി.സി നാവിക കമാന്‍ഡര്‍ അലിറേസ തങ്‌സിരിയെ വധിച്ചെന്ന് ഇസ്രഈലി മാധ്യമങ്ങള്‍; സ്ഥിരീകരിക്കാതെ ഇറാന്‍

അനിത സി

ടെല്‍ അവീവ്: ഐ.ആര്‍.ജി.സി നാവിക കമാന്‍ഡര്‍ അലിറേസ തങ്‌സിരിയെ കൊലപ്പെടുത്തിയതായി ഇസ്രഈലി മാധ്യമങ്ങള്‍.

ഹോര്‍മുസിന് സമീപത്തെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ നടത്തിയ ഇസ്രഈല്‍ ആക്രമണത്തില്‍ തങ്‌സിരി കൊല്ലപ്പെട്ടെന്ന് ദി െൈടസ് ഓഫ് ഇസ്രഈല്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ അവകാശപ്പെട്ടു.

ഐ.ആര്‍.ജി.സി നാവിക കമാന്‍ഡര്‍ അലിറേസ തങ്സിരിയെ ഇസ്രഈല്‍ ലക്ഷ്യമിട്ടെന്നും ഐ.ആര്‍.ജി.സിയുടെ ബാക്കി വിഭാഗങ്ങള്‍ക്ക് ഒരു ‘സന്ദേശം’ നല്‍കുന്നുവെന്നും ഇസ്രാഈല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സ് പറഞ്ഞതായി ദി ടൈസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് കടലിടുക്കില്‍ ഖനനം നടത്തുന്നതിനും അത് തടഞ്ഞതിനും താങ്സിരിയാണ് ഉത്തരവാദിയെന്ന് കാറ്റ്‌സ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ ഖനനം നടത്തുന്നതിനും അത് തടഞ്ഞതിനും താങ്സിരിയാണ് ഉത്തരവാദിയെന്ന് കാറ്റ്‌സ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നതിനടക്കം മേല്‍നോട്ടം വഹിച്ചത് ഐ.ആര്‍.ജി.സിയുടെ ശക്തനായ നാവികനായ തങ്‌സിരിയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 മുതല്‍ ഐ.ആര്‍.ജി.സി നാവിക സേനയുടെ കമാന്‍ഡറായിരുന്നു.

അതേസമയം, ഇസ്രഈലിന്റെ അവകാശവാദങ്ങളെ കുറിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല. ബന്ദര്‍ അബ്ബാസില്‍ ആക്രമണം നടന്നതായി ഇറാന്‍ പ്രതിരോധ സേനയും സ്ഥിരീകരിച്ചിട്ടില്ല.

ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനെതിരായ ഏകപക്ഷീയമായ യു.എസ്- ഇറാന്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കളുടെ ജീവന്‍ നഷ്ടമായിരുന്നു.

Content Highlight: Israeli media claims IRGC Navy Commander Alireza Tangsiri was killed; Iran denies confirmation

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more