| Saturday, 1st August 2026, 5:10 pm

ഹള്‍ക്കിനെയും ചില സീനില്‍ സ്‌പൈഡിയെയും സൈഡാക്കിയ മുതല്‍... അന്യായ സ്വാഗും അതിനൊത്ത കൗണ്ടറുമായി കളം നിറഞ്ഞ് പണിഷര്‍

അമര്‍നാഥ് എം.

ടീനേജിന്റെ എടുത്തുചാട്ടങ്ങള്‍ കാരണം ഒരുപാട് പ്രശ്‌നങ്ങള്‍ വരുത്തിവെച്ച പീറ്റര്‍ പാര്‍ക്കറായിരുന്നു നോ വോ ഹോം വരെയുണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്ന് മാറി, തന്റെ സൂപ്പര്‍പവര്‍ കൊണ്ടുള്ള ഉത്തരവാദിത്തം എന്താണെന്ന് തിരിച്ചറിഞ്ഞ പീറ്ററിനെയാണ് സംവിധായകന്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ അവതരിപ്പിച്ചത്. പഴയ ‘ഫ്രണ്ട്‌ലി നൈബര്‍ഹുഡ് സ്‌പൈഡര്‍മാനി’ലേക്കുള്ള പീറ്റര്‍ പാര്‍ക്കറിന്റെ തിരിച്ചുപോക്ക് പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവമായി മാറി.

അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റിലും ഹൈപ്പുയര്‍ത്തിയ ബ്രാന്‍ഡ് ന്യൂ ഡേയുടെ ട്രെയ്‌ലര്‍ ആവേശം ഇരട്ടിയാക്കിയിരുന്നു. ബ്രൂസ് ബാനര്‍/ ഹള്‍ക്കിന്റെ സാന്നിധ്യം ഹൈപ്പ് ഇരട്ടിയാക്കി. പീറ്റര്‍ പാര്‍ക്കര്‍- ബ്രൂസ് ബാനര്‍ കോമ്പോ ഗംഭീരമാകുമെന്ന് കരുതിയവര്‍ക്ക് മുന്നില്‍ അണിയറപ്രവര്‍ത്തകര്‍ മറ്റൊരു ട്വിസ്റ്റ് സമ്മാനിച്ചിരിക്കുകയാണ്.

ട്രെയ്‌ലറില്‍ അങ്ങിങ്ങായി കാണിച്ച ഫ്രാങ്ക്/ പണിഷര്‍ ബ്രാന്‍ഡ് ന്യൂ ഡേയിലെ ഷോ സ്റ്റീലറായി മാറിയിരിക്കുകയാണ്. രണ്ട് വ്യത്യസ്ത ഐഡിയോളജി പിന്തുടരുന്ന സ്‌പൈഡര്‍മാനും പണിഷറും തമ്മിലുള്ള കോമ്പോ എങ്ങനെ വര്‍ക്കൗട്ടാകുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. സ്‌ക്രീനില്‍ വരുന്ന സമയത്തെല്ലാം അന്യായ സ്വാഗും കൗണ്ടറും കൊണ്ട് പണിഷര്‍ സീന്‍ തൂക്കിയിട്ടുണ്ട്.

പീറ്റര്‍ പാര്‍ക്കറും ഫ്രാങ്കും തമ്മില്‍ പരിചയപ്പെട്ടത് എവിടെവെച്ചാണെന്ന് സിനിമയില്‍ പറയുന്നില്ലെങ്കിലും ഇരുവരും തമ്മിലുള്ള ബോണ്ട് കൃത്യമായി രജിസ്റ്ററായിട്ടുണ്ട്. വണ്‍ ലൈനറുകള്‍ കൊണ്ട് ചിരിയുണര്‍ത്തുകയായിരുന്നു പണിഷര്‍ പലപ്പോഴും. ഒരു മെഷിന്‍ ഗണ്ണും കൊണ്ട് ഹള്‍ക്കിനെ കീഴടക്കാന്‍ പോകുന്ന സീനില്‍ പണിഷര്‍ കാണിക്കുന്ന കോണ്‍ഫിഡന്‍സ് ഗംഭീരമായിരുന്നു.

ക്ലൈമാക്‌സില്‍ അതുവരെ സ്‌കോര്‍ ചെയ്ത സ്‌പൈഡര്‍മാനെ സൈഡാക്കുന്ന ഒന്നായിരുന്നു പണിഷറുടെ പെര്‍ഫോമന്‍സ്. സ്‌പൈഡി- പണിഷര്‍ കോമ്പോ തമ്മില്‍ ഒരു ബ്രൊമാന്‍സ് ഉണ്ടാക്കിയെടുക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. മാര്‍വലിന്റെ അടുത്ത പ്രൊജക്ടുകളില്‍ ഉണ്ടാകില്ലെങ്കിലും സ്‌പൈഡര്‍മാനൊപ്പം ഇനിയും പണിഷര്‍ ഉണ്ടാകണമെന്നാണ് ഫാന്‍സിന്റെ ആവശ്യം.

മാര്‍വല്‍ സിനിമകളിലേക്കുള്ള എന്‍ട്രി ജോണ്‍ ബെര്‍ന്തല്‍ ഗംഭീരമാക്കിയിട്ടുണ്ട്. അപാരമായ സ്‌ക്രീന്‍ പ്രസന്‍സിനൊപ്പം കിടിലന്‍ ഡയലോഗ് ഡെലിവറിയും പണിഷര്‍ എന്ന കഥാപാത്രത്തിന് നല്‍കിയ മൈലേജ് ചെറുതല്ല. ട്രെയ്‌ലറില്‍ വന്‍ ഹൈപ്പില്‍ കാണിച്ച ഹള്‍ക്കിനെക്കാള്‍ കൈയടി നേടിയത് അവിടവിടായി വന്നുപോയ പണിഷറാണ്.

Content Highlight: Spiderman- Punisher combo in Brand new day movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more