മാര്‍വലിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ് ടോം ഹോളണ്ട്. സ്‌പൈഡര്‍മാന്‍ എന്ന കഥാപാത്രമായി ഇനിയങ്ങോട്ട് ടോം ഹോളണ്ട് നിറഞ്ഞാടുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ ബോക്‌സ് ഓഫീസില്‍ സമാനതകളില്ലാത്ത കുതിപ്പാണ് നടത്തുന്നത്.
റിലീസ് ചെയ്ത് മൂന്ന് വാരത്തിനുള്ളില്‍ രണ്ട് ബില്യണിലേറെ ബ്രാന്‍ഡ് ന്യൂ ഡേ നേടിക്കഴിഞ്ഞു. 21 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ 2.022 ബില്യണാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ കളക്ഷനാണിത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം, ഇന്‍ഫിനിറ്റി വാര്‍ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
സ്‌പൈഡര്‍മാന്‍ സീരീസിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രവും ബ്രാന്‍ഡ് ന്യൂ ഡേ തന്നെയാണ്. മുന്‍ ചിത്രമായ നോ വേ ഹോമിനെ മറികടന്നാണ് (1.91 ബില്യണ്‍) മറികടന്നാണ് ബ്രാന്‍ഡ് ന്യൂ ഡേ ഒന്നാം സ്ഥാനത്തെത്തിയത്. മാര്‍വലില്‍ ബാക്ക് ടു ബാക്ക് വണ്‍ ബില്യണ്‍ നേടുന്ന താരമായും ടോം ഹോളണ്ട് മാറി.
ഫൈനല്‍ റണ്‍ അവസാനിക്കുമ്പോള്‍ ഇന്‍ഫിനിറ്റി വാറിനെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ ബ്രാന്‍ഡ് ന്യൂ ഡേയ്ക്ക് സാധിക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. എന്‍ഡ് ഗെയിമിനെ മറികടക്കാന്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നും എന്നാല്‍ സാധ്യത തള്ളിക്കളയാനാകില്ലെന്നും ചില പേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
സ്‌പൈഡര്‍മാന്റെ മുന്‍ ചിത്രങ്ങളിലെല്ലാം മറ്റേതെങ്കിലുമൊരു മാര്‍വല്‍ സൂപ്പര്‍ഹീറോ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുമായിരുന്നു. നോ വേ ഹോമില്‍ ടോബിയെയും ആന്‍ഡ്രുവിനെയും നൊസ്റ്റാള്‍ജിക് ഫാക്ടറായും കൊണ്ടുവന്നതാണ് കളക്ഷന് കാരണമെന്ന് ഒരുവിഭാഗം ആളുകള്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. എന്നാല്‍ സോളോ ഹീറോയായും തനിക്ക് ചരിത്രമെഴുതാനാകുമെന്ന് ടോം ഹോളണ്ട തെളിയിച്ചിരിക്കുകയാണ്.
ഇതുവരെ അവഞ്ചേഴ്‌സിന്റെ ഭാഗമായിട്ടില്ലെങ്കിലും സ്‌പൈഡര്‍മാന്‍ മാര്‍വലില്‍ വലിയ ഇംപാക്ടുണ്ടാക്കിയിട്ടുണ്ട്. ഡൂംസ്‌ഡേയില്‍ ടോം ഹോളണ്ടിന്റെ കാമിയോ ഉണ്ടായേക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഫ്രണ്ട്‌ലി നൈബര്‍ഹുഡ് സ്‌പൈഡര്‍മാനായി ടോം ഹോളണ്ട് ഇനിയും ആരാധകരുടെ മനസില്‍ ഇടംപിടിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Spiderman Brand New Day movie collected 2 billion from Box Office