| Sunday, 2nd August 2026, 7:45 pm

ദളപതിക്കും കിട്ടും ബട്ടര്‍ഫ്‌ളൈ എഫക്ട്, മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ റെക്കോഡ് കളക്ഷനുമായി സ്‌പൈഡി

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ. അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയ്ക്ക് മുമ്പ് മാര്‍വല്‍ പുറത്തുവിട്ട സാമ്പിള്‍ വെടിക്കെട്ട് പ്രേക്ഷകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. വന്‍ വരവേല്പാണ് സ്‌പൈഡര്‍മാന് ലഭിക്കുന്നത്. കേരളത്തിലും സ്‌പൈഡര്‍മാന്‍ മികച്ച വിജയമാണ് സ്വന്തമാക്കുന്നത്.

ആദ്യദിനം അഞ്ച് കോടിയിലേറെ കളക്ഷന്‍ നേടിയ സ്‌പൈഡര്‍മാന്‍ ഇതിനോടകം ഗംഭീര കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു. മൂന്ന് ദിവസം കൊണ്ട് 15 കോടിയാണ് സ്‌പൈഡര്‍മാന്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ അന്യഭാഷാ ചിത്രമായി സ്‌പൈഡര്‍മാന്‍ മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

വിജയ് നായകനായ ജന നായകനും ബോളിവുഡ് ചിത്രം ധുരന്ധര്‍ 2വുമാണ് നിലവില്‍ കേരള ബോക്‌സ് ഓഫീസിലെ ടോപ് അന്യഭാഷാ സിനിമകള്‍. 16 കോടിയാണ് രണ്ട് ചിത്രങ്ങളും നേടിയ കളക്ഷന്‍. ഇന്നത്തോടെ ഈ രണ്ട് സിനിമകളെയും മറികടന്ന് സ്‌പൈഡര്‍മാന്‍ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രമായി ബ്രാന്‍ഡ് ന്യൂ ഡേ മാറുമെന്നാണ് കണക്കുകൂട്ടല്‍. ആദ്യദിനം തന്നെ പലയിടത്തും ലേറ്റ് നൈറ്റ് ഷോസ് ചേര്‍ത്തിരുന്നു. ഗംഭീര ഓപ്പണിങ് വീക്കെന്‍ഡ് കളക്ഷന്‍ ബ്രാന്‍ഡ് ന്യൂ ഡേയ്ക്ക് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഓഗസ്റ്റില്‍ പല വമ്പന്‍ റിലീസുകളുമുള്ളതിനാല്‍ 25 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കില്ലെന്നും ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നു.

ഇന്ത്യയില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് 130 കോടിയിലേറെ സ്‌പൈഡര്‍മാന്‍ സ്വന്തമാക്കിക്കഴിഞ്ഞു. ധുരന്ധര്‍ 2ന്റെ ഇന്ത്യയിലെ ഓപ്പണിങ് വീക്കെന്‍ഡ് കളക്ഷന്‍ സ്‌പൈഡര്‍മാന്‍ മറികടക്കുമോ എന്നും ചിലര്‍ ഉറ്റുനോക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഗംഭീര സിനിമാനുഭവമെന്നാണ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

മാര്‍വലിന്റെ ഫെയ്‌സ് സിക്‌സിലെ രണ്ടാമത്തെ ചിത്രമാണ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ. നോ വേ ഹോമിന് ശേഷം എല്ലാവരും മറന്ന പീറ്റര്‍ പാര്‍ക്കറിന്റെ ഇമോഷണല്‍ സൈഡിലൂടെയാണ് ചിത്രം കഥ പറയുന്നത്. ടോം ഹോളണ്ടിന്റെ മെച്വര്‍ പ്രകടനവും അതിഗംഭീരമായ മേക്കിങ്ങുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ വര്‍ഷത്തെ ആദ്യ വണ്‍ ബില്യണ്‍ ചിത്രമായി സ്‌പൈഡര്‍മാന്‍ മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Content Highlight: Spiderman Brand New Day collected 15 crores from Kerala Box office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more