| Thursday, 3rd October 2013, 12:17 pm

വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് ആര്യാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കാസര്‍ഗോഡ്: സംസ്ഥാനത്തെ വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്.

ഇന്നലെ മുതല്‍ വേഗപ്പൂട്ട് പരിശോധന കര്‍ശനമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് വ്യക്തമാക്കിയിരുന്നു. വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ ഒരു വ്യവസ്ഥയും കൊടുത്തിട്ടില്ല. വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ അവസരത്തിന് വേണ്ടി 2 ാം തിയ്യതി വരെയെന്ന് സമയം പറഞ്ഞിരുന്നു.

അല്ലാതെ സമയം നീട്ടിനല്‍കിയിട്ടില്ല. അതിന് നിയമം അനുവദിക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടാം തീയതി വരെയാണ് വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ സമയം നല്‍കിയത്.

നിയമപരമായി സമയപരിധി നീട്ടി നല്‍കാന്‍ കഴിയില്ല. സംസ്ഥാന വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് പരിശോധന ഉടന്‍ തുടങ്ങുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

അതേസമയം തിങ്കളാഴ്ചയോടെ വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

സമയപരിധി നീട്ടിനല്‍കണമെന്ന് കാണിച്ച് ബസ്സുടമകള്‍ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. സമയപരിധി ഇത്രയും നല്‍കിയിട്ടും 50 ശതമാനം ബസ്സുകളില്‍ മാത്രമേ വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

We use cookies to give you the best possible experience. Learn more