| Saturday, 8th January 2011, 3:45 pm

കണ്ണടവച്ചാല്‍ പ്രൊഫഷണലാകും!

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണട വച്ചാല്‍ ജോലി കിട്ടാന്‍ എളുപ്പമാണ്. ഇത് വെറുതെ പറയുന്നതല്ല. കോളേജ് ഒഫ് ഒപ്‌റ്റോമെട്രിസ്റ്റ്‌സ് യു.കെയില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍

കണ്ണട വെക്കുന്നയാളെ കൂടുതല്‍ പ്രൊഫഷണലായി തോന്നുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് ബ്രിട്ടീഷുകാരം കരുതുന്നത്. ബുദ്ധിശാലി ലുക്ക് നല്‍കാന്‍ കണ്ണടയ്ക്കാവുമെന്നാണ് 43% ബ്രിട്ടീഷുകാരും കരുതുന്നത്.

കണ്ണടവയ്ക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആത്മവിശ്വാസം കൂടുതലുണ്ടാകുമെന്നും ഇന്റര്‍വ്യൂയിലും മറ്റും ഇത് വളരെയധികം ഗുണം ചെയ്യുമെന്നുമാണ് സര്‍വേയില്‍ പങ്കെടുത്ത മിക്കവരും അഭിപ്രായപ്പെട്ടത്.

We use cookies to give you the best possible experience. Learn more