| Friday, 2nd October 2026, 9:00 am

പുറത്തായവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സ്‌പെഷ്യല്‍ ഡ്രൈവ്: പ്രതിഷേധം ശക്തമായതോടെ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിഷാന. വി.വി

ന്യൂദല്‍ഹി: എസ്.ഐ.ആറിനെതിരായ രാജ്യവ്യാപകമായ പ്രതിഷേധം ശക്തമാകുന്നതിനിടെ യുടേണ്‍ അടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്.ഐ.ആര്‍ വഴി വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുക ലക്ഷ്യമിട്ട് സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനൊരുങ്ങിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനൊരുങ്ങിയിരിക്കുകയാണെന്ന് കമ്മീഷനെന്ന് ഇന്ത്യന്‍ എകസ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 13 കോടി വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താതായി കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണിത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സെപ്തംബര്‍ 29ന് കത്തും കൈമാറിയിട്ടുണ്ട്.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആര്‍ ഇതിനകം പൂര്‍ത്തിയായെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കവെ പുറത്തായവരെയും ആദ്യവോട്ടര്‍മാരേയും ഉള്‍പ്പെടുത്തുന്നതിനായി സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കണമെന്നാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്.

ജൂലൈയില്‍ ഉള്‍പ്പെടുത്തിയ ചോദ്യങ്ങള്‍ ഇല്ലാതെ ഫോം ആറ് അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്‌പെഷ്യല്‍ ഡ്രൈവ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും.

വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വോട്ടര്‍മാരെ കണ്ടെത്താന്‍ ശ്രമിക്കണമെന്നും ഒഴിവാക്കപ്പെട്ടത് അര്‍ഹരെങ്കില്‍ വീട്ടില്‍ പോയി അപേക്ഷ വാങ്ങണമെന്നും തെരഞ്ഞെടുപ്പില്‍ കമ്മീഷന്റെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

മുന്‍ വോട്ടര്‍പട്ടികയുമായി എസ്.ഐ.ആര്‍ താരതമ്യം ചെയ്യണമെന്നും ആരെയെങ്കിലും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഈ വ്യക്തികള്‍ക്ക് സമയം അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.

Content Highlight: Special drive to include those left off the list: Election Commission initiates corrective measures following strong protests.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more