തിരുവനന്തപുരം: പി.എം ശ്രീ വിഷയത്തില്‍ മന്ത്രി കെ.എം ഷാജിയേയും മുസ്‌ലിം ലീഗിനെയും പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. പാണക്കാട് നിന്നുള്ള പ്രത്യേക അറിയിപ്പ് അറബികടലില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ പി.എം. ശ്രീ കടലില്‍ എറിയുന്നത് മാറ്റിവെച്ചു എന്നതായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251ശതമാനത്തില്‍ നിന്ന് 125ശതമാനം ആക്കി കുറച്ചതിനാല്‍, നിസ്സാര വിലക്ക് ലഭ്യമാകുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ ഒരു കൃത്രിമ കുളം ഉണ്ടാക്കി പി.എം ശ്രീ അതിലേക്കെറിഞ്ഞാലും കുഴപ്പമില്ല,’ കെ.ടി ജലീല്‍ കുറിച്ചു.
കെ.എം ഷാജി പ്രതിപക്ഷത്തിരിക്കുമ്പോള്‍ സി.പി.ഐ.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള ഡീല്‍ ആണ് പി.എം ശ്രീയെന്നും യു.ഡി.എഫ് ഭരണത്തിലെത്തിയാല്‍ എടുത്ത് അറബികടലിലേക്കെറിയുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്ന് അദ്ദേഹം മലക്കം മറിയുകയും വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
രാജ്യസഭയില്‍ പി.എം. ശ്രീയുമായി ബന്ധപ്പെട്ട യു.ഡി.എഫ് എം.പിമാരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നല്‍കിയ മറുപടികള്‍ പി.എം. ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്ക് എതിരായിരുന്നു ഈ വിഷയത്തിലും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ സര്‍ക്കാര്‍ പി.എം. ശ്രീയുടെ ധാരണാ പത്രത്തില്‍ ഒപ്പുവച്ചതിനാല്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്ന നിലപാടാണ് ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കരാറില്‍ ഒപ്പുവെച്ചാലും പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സാധിക്കുമെന്ന തരത്തില്‍ മുസ് ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബിന്റെ ഒരു ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയതിന്റെ രേഖകള്‍ ഇന്ന് പുറത്ത് വന്നിരുന്നു.
കേരളത്തില്‍ പി.എം. ശ്രീയ്ക്കായി സ്‌കൂളുകളെ തെരഞ്ഞെടുക്കുന്ന നടപടി പോലും ആരംഭിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി ജേബി മേത്തറിന്റെ ചോദ്യത്തിനും ജയന്ത് ചൗധരി മറുപടി നല്‍കിയിരുന്നു. ധാരണാ പത്രത്തില്‍ ഒപ്പിടുക മാത്രമാണ് കേരളം ചെയ്തിട്ടുള്ളതെന്നും പി.എം ശ്രീ പദ്ധതിയുടെ ഭാഗമല്ല സംസ്ഥാനമെന്നും ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.
Content Highlight: Special announcement from Panakkad: The plan to throw ‘PM-SHRI’ into the Arabian Sea has been postponed due to a lack of sufficient water in the sea – K.T. Jaleel.