| Wednesday, 17th May 2017, 10:26 am

നിയമസഭയില്‍ സ്പീക്കറുടെ റൂളിങ്; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഈ മാസം 25 നകം മറുപടി നല്‍കണം ; മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ റൂളിങ്. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ കൃത്യമായി മറുപടി പറയുന്നില്ലെന്ന പരാതിയിലാണ് സ്പീക്കറുടെ റൂളിങ്.

പ്രതിപക്ഷത്തിന്റെ പരാതി വസ്തുതാപരമാണെന്നും നിരുത്തരമാവദ സമീപനം ഇക്കാര്യത്തിലുണ്ടെന്നും ന്യായീകരണം ഒന്നും നിലനില്‍ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം 25 നകം മറുപടി നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.


Dont Miss കുട്ടിയെ കടിച്ച നായയ്ക്ക് ആദ്യം തടവുശിക്ഷ പിന്നെ വധശിക്ഷ; അപ്പീലുമായി ഉടമസ്ഥന്‍ 


സ്വാശ്രയ സമരത്തിനിടെ കെ.എസ്.യുക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ചോര പുരുണ്ട വസ്ത്രവുമായാണ് സഭയില്‍ പ്രതിപക്ഷം എത്തിയത്.

പ്രകോപനം ഒന്നും ഇല്ലാതെ പൊലീസ് അതിക്രമം അഴിച്ചുവിട്ടെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. പ്രവര്‍ത്തകരെ രൂക്ഷമായി ലാത്തിക്കടിച്ചെന്നും വനിതാ നേതാവിനെ പുരുഷ പൊലീസ് ആക്രമിച്ചെന്നും ഹൈബി ഈഡന്‍ പറഞ്ഞു. പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.

Latest Stories

We use cookies to give you the best possible experience. Learn more