| Friday, 14th August 2020, 11:24 pm

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ കൊവിഡ് ഫലം നെഗറ്റീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടേയും ആന്റിജന്‍ പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു.

അതേസമയം മന്ത്രിമാരായ വി.എസ് സുനില്‍കുമാറിന്റെയും എ.സി മൊയ്തീന്റെയും ഇ.പി ജയരാജന്റെയും ആന്റിജന്‍ പരിശോധനാഫലവും നെഗറ്റീവാണ്.

കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഏഴ് മന്ത്രിമാരും സ്പീക്കറും ഡി.ജി.പിയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

കരിപ്പൂര്‍ വിമാനാപകട സമയത്താണ് കളക്ടറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 7 മന്ത്രിമാരും നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ഇ. പി ജയരാജന്‍, കെ.കെ ശൈലജ, എ.കെ ശശീന്ദ്രന്‍, എ.സി മൊയ്തീന്‍,വി.എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ കെ.ടി ജലീല്‍ എന്നീ മന്ത്രിമാരും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനും നിരീക്ഷണത്തില്‍ കഴിയുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: p sreerama krishnan tests covid negative

We use cookies to give you the best possible experience. Learn more