അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങി സ്പാനിഷ് താരം മാര്‍കോസ് ലോറെന്റെ. 2026 ഫിഫ ലോകകപ്പില്‍ സ്‌പെയ്‌നിനൊപ്പം കിരീടം ചൂടിയതിന് തൊട്ടുപിന്നാലെയാണ് 31കാരനായ താരം ദേശീയ ടീമിനോട് വിടപറയുന്നത്.
കരിയറിലെ ഏറ്റവും സുവര്‍ണ നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് സ്പാനിഷ് കുപ്പായത്തിലെ തന്റെ അധ്യായത്തിന് ലൊറെന്റെ പൂര്‍ണവിരാമമിട്ടത്.
സ്‌പെയ്ന്‍ ദേശീയ ടീമിനായി നല്‍കിയ സേവനങ്ങള്‍ക്കും പിന്തുണയ്ക്കും ആരാധകര്‍ക്കും പരിശീലകര്‍ക്കും സഹ താരങ്ങള്‍ക്കും ലോറെന്റെ നന്ദി അറിയിച്ചു.
ഇനി മുതല്‍ തന്റെ പൂര്‍ണ ശ്രദ്ധ ക്ലബ്ബ് ഫുട്‌ബോളിലും നിലവിലെ ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിലും മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ടീമിനായി കളിച്ച ഓരോ നിമിഷവും അഭിമാനകരമായിരുന്നുവെന്നും ഒരു ലോകകപ്പ് കിരീടത്തോടെ കരിയറിലെ ഈ അധ്യായം അവസാനിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും വിരമിക്കല്‍ സന്ദേശത്തില്‍ ലൊറെന്റെ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പുമായി
അത്‌ലറ്റിക്കോ മാഡ്രിഡിനായി വരുന്ന സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും താരം വ്യക്തമാക്കി.
2020 നവംബറിലാണ് മാര്‍ക്കോസ് ലൊറെന്റെ സ്‌പെയിന്‍ ദേശീയ ടീമിനായി ആദ്യമായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. സൗഹൃദമത്സരത്തില്‍ നെതര്‍ലന്‍ഡ്‌സായിരുന്നു എതിരാളികള്‍.
പ്രധാനമായും സെന്‍ട്രല്‍ മധ്യനിരയിലാണ് കളിച്ചിരുന്നതെങ്കിലും, ടീമിന്റെ ആവശ്യാനുസരണം റൈറ്റ് ബാക്കായും വിങ് ബാക്കായും കളിക്കളത്തില്‍ തരംപോലെ തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നു.
ലോകകപ്പിന് പുറമെ യുവേഫ യൂറോ കപ്പ് അടക്കമുള്ള സ്‌പെയ്‌നിന്റെ സമീപകാല പോരാട്ടങ്ങളില്‍ താരം ടീമിനെ പ്രതിനിധീകരിച്ചിരുന്നു.
പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ വേഗതയും കരുത്തും നല്‍കാന്‍ സാധിച്ചിരുന്ന ലൊറെന്റെ, പരിശീലകര്‍ക്ക് തന്ത്രങ്ങള്‍ മെനയാന്‍ ഏറെ സഹായകരമായ വിശ്വസ്തനായ കളിക്കാരനായിരുന്നു.
Content Highlight: Spanish footballer Marcos Llorente retires from international football