| Tuesday, 7th July 2026, 11:37 am

ലോക ചരിത്രത്തിന് ഇനി പുതിയ അവകാശി; ബ്രസിലിനെ കണ്ണീരിലാക്കിയപ്പോള്‍ പിറന്നത് വമ്പന്‍ റെക്കോഡ്

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിനെതിരെ തകര്‍പ്പന്‍ വിജയം സ്‌പെയ്ന്‍ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പറങ്കിപ്പടയെ തോല്‍പ്പിച്ചത്. തോല്‍വിയോടെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.

ഇഞ്ചുറി ടൈമില്‍ (90+1 മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ മെറീനോയാണ് വിജയഗോള്‍ നേടിയത്.
വിജയത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സ്‌പെയ്‌നിന് സാധിച്ചിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ വഴങ്ങാതെ ഏറ്റവും കൂടുതല്‍ മിനിട്ട് കളിക്കുന്ന ടീമാകാനാണ് സ്‌പെയ്‌നിന് സാധിച്ചത്. ഈ നേട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ മറികടന്നാണ് സ്‌പെയ്ന്‍ ഒന്നാമനായി എത്തിയത്.

1994 മുതല്‍ 2010വരെയുള്ള ഏഴ് മത്സരങ്ങളില്‍ നിന്ന് 559 മിനിട്ടായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡ് കളിച്ചത്. എന്നാല്‍ ഈ കണക്കുകളൊക്കെ മറികടന്നിരിക്കുകയാണ് ഇപ്പോള്‍ സ്‌പെയ്ന്‍.

മത്സരത്തിന്റെ 11ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഐമെറിക് ലപ്പോര്‍ട്ടെയെ വെട്ടിച്ച് ശക്തമായ ഒരു ഷോട്ട് ഉതിര്‍ത്തെങ്കിലും സ്പാനിഷ് ഗോളി ഉനൈ സിമോണ്‍ മികച്ച രീതിയില്‍ സേവ് ചെയ്യുകയായിരുന്നു.

59ാം മിനിറ്റില്‍ ജാവോ ഫെലിക്‌സ് നല്‍കിയ ക്രോസില്‍ നിന്ന് റൊണാള്‍ഡോ വോളിക്ക് ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. അവസരങ്ങളെ മുതലെടുക്കാനാകാത്തതാണ് പോര്‍ച്ചുഗലിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.

മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് സ്‌പെയിന്റെ വിജയ ഗോള്‍ പിറന്നത്. ഫാബിയന്‍ റൂയിസ് നല്‍കിയ പാസ് സ്വീകരിച്ച പകരക്കാരന്‍ ഫെറാന്‍ ടോറസ് അത് മറ്റൊരു പകരക്കാരനായ മൈക്കല്‍ മെറിനോയ്യുടെ മുന്നിലെത്തിക്കുകയായിരുന്നു. മെറിനോ പന്ത് പോര്‍ച്ചുഗല്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിക്കുകയായിരുന്നു.

Content Highlight: Spain Football Team In Great Record Achievement At FIFA World Cup
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more