| Monday, 9th November 2026, 6:26 pm

ബ്രസീലിനെ തകർത്തെറിഞ്ഞ് സ്‌പെയ്ൻ; തൂക്കിയത് ചരിത്രത്തിലെ ആദ്യ കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഫുട്സാൽ ഫൈനലിസിമയിൽ ചാമ്പ്യൻമാരായി സ്പെയ്ൻ. കലാശ പോരാട്ടത്തിൽ ബ്രസീലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയ്ൻ കിരീടം ചൂടിയത്. സ്പാനിഷ് പടയുടെ ചരിത്രത്തിലെ ആദ്യ ഫുട്സൽ ഫൈനലിസിമ കിരീട നേട്ടമാണിത്.

CONMEBOLഉം UEAFAയും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ സൗത്ത് അമേരിക്കയിലെയും യൂറോപ്പിലെയും മുൻനിര ടീമുകളാണ് പങ്കെടുത്തത്. ടൂർണമെന്റിന്റെ രണ്ടാം പതിപ്പായിരുന്നു ബ്രസീലിന്റെ മണ്ണിൽ നടന്നത്.

റിയോ ഡി ജനീറയിൽ നടന്ന ഫൈനലിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ ജോൺ കാസ്റ്റഗോൺ ആണ് സ്പാനിഷ്പടക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. അന്റോണിയോ പെരസ് നടത്തിയ നീക്കത്തിലൂടെയാണ് താരം ലക്ഷ്യം കണ്ടത്.

ആദ്യ ഗോൾ നേടി കുറച്ച് നിമിഷങ്ങൾക്ക് ശേഷം തന്നെ സ്പെയ്ൻ രണ്ടാം ഗോളും സ്വന്തമാക്കി. സെസിലിയോയാണ് ടീമിന്റെ ഗോൾ സ്കോറർ. അന്റോണിയോ പെരസ് സ്പെയിനിന് വേണ്ടി മൂന്നാം ഗോളും നേടിയതോടെ ബ്രസീലിന്റെ പതനം പൂർത്തിയായി.

ആശ്വാസ ഗോൾ നേടാൻ ബ്രസീൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം കരുത്തോടെ നിലയുറപ്പിക്കുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്പെയ്ൻ തങ്ങളുടെ അക്കൗണ്ടിലേക്ക് മറ്റൊരു കിരീടം കൂടി എത്തിക്കുകയായിരുന്നു.

അതേസമയം നിലവിലെ ലോകചാമ്പ്യന്മാരും സ്‌പെയ്ൻ തന്നെയാണ്. അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പാനിഷ് പട ലോകത്തിന്റെ നെറുകയിലെത്തിയത്. ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്‌പെയ്ൻ അർജന്റീനയെ വീഴ്ത്തി നേടിയത്.

2010ലായിരുന്നു സ്പെയ്ൻ ആദ്യമായി ലോക കിരീടം ചൂടിയത്. നീണ്ട 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് സ്‌പെയ്ൻ ലോകത്തിലെ രാജാക്കന്മാരായി മാറിയിരുന്നത്. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ ഗോൾ പിറന്നത്. ഫെറാൻ ടോറസിന്റെ തകർപ്പൻ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്.

Content Highlight: Spain beat Brazil and become the champions of the 2026 Futsal Finalisima

Latest Stories

We use cookies to give you the best possible experience. Learn more