| Saturday, 24th September 2016, 11:20 pm

ധൈര്യമുണ്ടെങ്കില്‍ ചാവേറുകളെ പാകിസ്ഥാനിലേക്ക് അയക്കൂ: രാജ് താക്കറെയെ വെല്ലുവിളിച്ച് സമാജ്‌വാദി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലവില്‍ മഹാരാഷ്ട്രയില്‍ നക്‌സലുകള്‍ പൊലീസിനെ ആക്രമിക്കുകയാണ്. ലാഹോറിലും കറാച്ചിയിലും ഒന്നും ചെയ്തില്ലെങ്കിലും പോലീസുകാരെ സംരക്ഷിക്കാനെങ്കിലും സ്വന്തം പ്രവര്‍ത്തകരെ പറഞ്ഞയക്കണമെന്നും എസ്.പി മഹാരാഷ്ട്ര  പ്രസിഡന്റ് അബു അസ്മി പറഞ്ഞു.


മുംബൈ: പാക് കലാകാരന്‍മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ ഓടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ എം.എന്‍.എസിനെതിരെ സമാജ്‌വാദി പാര്‍ട്ടി. രാജ് താക്കറെയ്ക്കു ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ചാവേറുകളെ ലാഹോറിലേക്കും കറാച്ചിയിലേക്കും അയക്കട്ടെയെന്ന് എസ്.പി മഹാരാഷ്ട്ര  പ്രസിഡന്റ് അബു അസ്മി പറഞ്ഞു.

അല്ലാതെ നിയമപരമായി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയവരെ വെല്ലുവിളിക്കുകയല്ലെന്നും അബു അസ്മി പറഞ്ഞു. ഇന്ത്യയിലേക്ക് പാകിസ്താന്‍ നിലവില്‍ ചാവേറുകളെ അയച്ചു വരികയാണ്. ഇതിനെതിരെ തിരിച്ചു ചാവേറുകളെ അയക്കണം.

കഴിവുണ്ടെങ്കില്‍ താക്കറെ ദല്‍ഹിയിലെ പാക് എംബസിയും പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയും അടയ്ക്കണം. അത്രയും ചെയ്താല്‍ രാജ് താക്കറെ എന്തെങ്കിലും ചെയ്തതായി പറയാമെന്നും ഇനിയും വിഡഢിത്തം വിളമ്പിയാല്‍ എം.എന്‍.എസിന്റെ വോട്ടുബാങ്ക് ഇല്ലാതാകുമെന്നും അസ്മി പറഞ്ഞു.

നിലവില്‍ മഹാരാഷ്ട്രയില്‍ നക്‌സലുകള്‍ പൊലീസിനെ ആക്രമിക്കുകയാണ്. ലാഹോറിലും കറാച്ചിയിലും ഒന്നും ചെയ്തില്ലെങ്കിലും പോലീസുകാരെ സംരക്ഷിക്കാനെങ്കിലും സ്വന്തം പ്രവര്‍ത്തകരെ പറഞ്ഞയക്കണമെന്നും അസ്മി പറഞ്ഞു.

We use cookies to give you the best possible experience. Learn more