| Wednesday, 7th October 2026, 9:00 am

സതേൺ മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ തൊഴിൽ മേള കൊട്ടാരക്കരയിൽ സംഘടിപ്പിച്ചു

ശ്രീലക്ഷ്മി പി.പി

കൊട്ടാരക്കര: തൊഴിൽ അന്വേഷിക്കുന്ന യുവതലമുറയ്ക്ക് പുതിയ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് മൾട്ടി പർപ്പസ് സൊസൈറ്റി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ തൊഴിൽ മേള സംഘടിപ്പിച്ചു.

സതേൺ മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ കൊട്ടാരക്കര ഓഫീസിൽ നടന്ന തൊഴിൽ മേള കൊട്ടാരക്കര മുനിസിപ്പാലിറ്റി പാലമൂട് വാർഡ് കൗൺസിലർ ബഷീർ ഉദ്ഘാടനം ചെയ്തു.

ബാങ്കിംഗ്, സെയിൽസ്, മാർക്കറ്റിംഗ് മേഖലകളിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിരുന്നു. ഫ്രഷേഴ്സിനും പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ അവസരം നൽകുന്ന രീതിയിലായിരുന്നു റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കിയത്.

ഇരുപത്തിയഞ്ചോളം തൊഴിലന്വേഷകരാണ് മേളയിൽ പങ്കെടുത്തത്. ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ സമഗ്രമായി വിലയിരുത്തി വിവിധ തസ്തികകളിലേക്ക് അനുയോജ്യരായവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ നടന്നു.

തൊഴിൽ അന്വേഷിക്കുന്നവർക്ക് നേരിട്ട് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി സംവദിക്കാനും നിലവിലുള്ള തൊഴിൽ അവസരങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനും ഈ മേള മികച്ച അവസരമൊരുക്കി.

തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രാദേശിക തലത്തിൽ കഴിവുള്ള യുവാക്കളെ കണ്ടെത്തി തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ (CSR) ഭാഗമായി ഇത്തരം തൊഴിൽ മേളകളും റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പരിപാടിക്ക് വിക്രം (MF–VP), ഷൈജു ജോൺ (Sr. VP), സുജിത് (MF Sales Head), വിഷാഖ് (Credit Head), വെങ്കിടേഷ് (MF RM), ജിഷ്ണു (Credit RM), സുസൻ സിമി ഫിലിപ്പ് (RM), സോമസുന്ദരൻ പിള്ള (BM) എന്നിവർ നേതൃത്വം നൽകി. തൊഴിൽ തേടുന്നവർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾക്കും ഇടയിൽ ശക്തമായ ഒരു പാലമായി പ്രവർത്തിക്കുന്ന ഇത്തരം സംരംഭങ്ങൾ സമൂഹത്തിൽ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് സതേൺ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി.

Content Highlight:Southern Multi-State Society organized a job fair in Kottarakkara.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more