| Friday, 16th October 2026, 9:00 am

സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പൊള്ളാച്ചിയിലും സേലത്തും പുതിയ കേന്ദ്രങ്ങൾ തുറന്നു

ബിസിനസ് ഡെസ്‌ക്‌

പൊള്ളാച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സഹകരണ സ്ഥാപനമായ സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് മൾട്ടിപർപ്പസ് സൊസൈറ്റി തമിഴ്‌നാട്ടിൽ പ്രവർത്തനം വിപുലീകരിക്കുന്നു.

ഇതിന്റെ ഭാഗമായി സൊസൈറ്റിയുടെ പുതിയ കസ്റ്റമർ ഫെസിലിറ്റേഷൻ സെന്ററുകൾ പൊള്ളാച്ചിയിലും സേലത്തും പ്രവർത്തനം ആരംഭിച്ചു.

സൊസൈറ്റിയുടെ 93-ാമത് കേന്ദ്രം (തമിഴ്‌നാട്ടിലെ നാലാമത്) ഒക്ടോബർ 13-ന് പൊള്ളാച്ചിയിലും, 94-ാമത് കേന്ദ്രം (തമിഴ്‌നാട്ടിലെ അഞ്ചാമത്) ഒക്ടോബർ 14-ന് സേലത്തുമാണ് തുറന്നത്.

ഇരു കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മാനേജിങ് ഡയറക്ടർ മനോജ് കെ. നിർവഹിച്ചു.

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും സൊസൈറ്റിക്ക് ശക്തമായ സാന്നിധ്യമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.ഡി മനോജ് വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വർഷത്തിൽ തമിഴ്‌നാട്ടിൽ മാത്രം 25 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കാൻ സൊസൈറ്റിക്ക് പദ്ധതിയുണ്ട്. ഇതിലൂടെ സംസ്ഥാനത്ത് 250 പേർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങുകളിൽ ഡയറക്ടർ ഗ്രിഗറിൻ വടക്കൻ, തമിഴ്നാട് ബിസിനസ് ഹെഡ് പ്രദീപ് ചെറുവള്ളി, ഏരിയ മാനേജർമാരായ ശരവണരാജ്, സുനിൽ കുമാർ, ജെറിന, സഞ്ജയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight:Southern Multi-State Co-operative Society has opened new centers in Pollachi and Salem.

ബിസിനസ് ഡെസ്‌ക്‌

We use cookies to give you the best possible experience. Learn more