2026 ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടി-20 വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ ടീമിനെ നയിക്കും. ആന്ധ്രാപ്രദേശ് താരം റിക്കി ഭൂയിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഒരുപിടി മികച്ച താര നിരയുമായാണ് സൗത്ത് സോണ്‍ ഇത്തവണ പോരാട്ടത്തിനൊരുങ്ങുന്നത്.
മലയാളി താരം കരുണ്‍ നായര്‍ ബാറ്റിങ് നിരയില്‍ കരുത്തുപകരാന്‍ ടീമില്‍ ഇടം പിടിച്ചു. കരുണിന് പുറമെ നാരായന്‍ ജഗതീശന്‍, സ്മരന്‍ രവിചന്ദ്രന്‍ തുടങ്ങിയ താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ തിലക് വര്‍മയും ജഗദീശനും അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള താരങ്ങളാണ്. കരുണ്‍, രവിചന്ദ്രന്‍ എന്നിവര്‍ ആങ്കറിങ് ചെയ്ത് കളിക്കുന്നതും ടീമിന് ഗുണം ചെയ്യും.
2025ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് കരുണ്‍ അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നത്. പിന്നീട് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മലയാളി താരത്തിന് സാധിക്കാതെ പോവുകയായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ആഭ്യന്തര സീസണില്‍ സ്ഥിരതയാണ് പ്രകടനങ്ങള്‍ കാഴ്ചവെച്ച് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരവും കരുണിന്റെ മുന്നിലുണ്ട്.
കരുൺ നായർ
സമീപകാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് ജഗദീശനും രവിചന്ദ്രനും കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ടീമിന്റെ ബാറ്റിങ് നിര കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നുറപ്പാണ്.
ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് ദുലീപ് ട്രോഫി നടക്കുന്നത്. എല്ലാ മത്സരങ്ങളും ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് നടക്കുക. കഴിഞ്ഞതവണ റണ്ണേഴ്‌സ് അപ്പായ സൗത്ത് സോണ്‍ ഇത്തവണ കിരീടം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക.
ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ സ്‌ക്വാഡ്
തിലക് വര്‍മ (ക്യാപ്റ്റന്‍), റിക്കി ഭൂയി (വൈസ് ക്യാപ്റ്റന്‍), അഭിനവ് തേജ്രാന, എസ്.കെ റഷീദ്, കെ. ഹിംതേജ, ആര്‍. സ്മരണ്‍, എന്‍. ജഗദീശന്‍, കരുണ്‍ നായര്‍, ടി. ത്യാഗരാജന്‍, ശ്രേയസ് ഗോപാല്‍, കെ. സായി തേജ, ടി. വിജയ്, വി. കവിരപ്പ, അമന്‍ ഖാന്‍.
Content Highlight: South Zone team for 2026 Duleep Trophy announced, Tilak Varma to captain the team