[] ജൂബ: ആഭ്യന്തര കലാപം ശക്തമായ ദക്ഷിണ സുഡാനില്‍ സര്‍ക്കാരും വിമതരും വെടി നിര്‍ത്തല്‍ കരാറില്‍ ഒപ്പ് വച്ചു.
എത്യോപ്യയില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് താല്‍ക്കാലിക കരാര്‍ ഇരുവിഭാഗവും ഒപ്പ് വച്ചത്.
സമാധാന ചര്‍ച്ച ഫെബ്രുവരി ഏഴ് മുതല്‍ വീ്ടും ആരംഭിക്കും.
രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുന്നതായിരിക്കും കരാറെന്ന് വിമത നേതാവ് ടബന്‍ ഡെംഗ് പറഞ്ഞു.
എന്നാല്‍ സര്‍ക്കാറിനെതിരെ പോരാടുന്ന വിമതരെ പൂര്‍ണ്ണമായും പിന്തിരിപ്പിക്കാന്‍ വിമത നേതൃത്വത്തിന് സാധിക്കുമോ എന്ന സംശയത്തിലാണ് സര്‍ക്കാര്‍.
വിമതരുടെ നേതൃത്വത്തിലുള്ള രണ്ട് നഗരങ്ങള്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ സൈന്യം പിടിച്ചടുത്തിരുന്നു.
പ്രസിഡന്റ് സില്‍വാ കിരന്റെ ധിന്‍ക്കാ ഗോത്ര വിഭാഗവും മുന്‍ വൈസ് പ്രസിഡന്റ് റിക്ക് മച്ചിറന്റെ ന്യൂലര്‍ ഗോത്ര വിഭാഗവും തമ്മിലുള്ള അധികാര പോരാട്ടമാണ് രാജ്യത്തെ ആഭ്യന്തര കലാപത്തിന് ഇടയാക്കിയത്. ഒരു മാസമായി തുടരുന്ന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇതിനകം അഞ്ച് ലക്ഷം പേര്‍ പലായനം ചെയ്‌തെന്നാണ് വിവരം.