| Thursday, 27th April 2017, 9:53 pm

ചലച്ചിത്ര താരം വിനു ചക്രവര്‍ത്തി അന്തരിച്ചു; അന്ത്യം വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചലച്ചിത്ര താരം വിനു ചക്രവര്‍ത്തി അന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഗൗണ്ടര്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

ഗുരുശിഷ്യന്‍, അണ്ണാമലൈ തുടങ്ങിയ ചിത്രങ്ങളുള്‍പ്പെടെ ആയിരത്തിലേറെ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു.


Don”t Miss: പവര്‍ ബാങ്ക് വാങ്ങുന്നുണ്ടോ? എന്നാല്‍ ഈ ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക


1945-ല്‍ മധുരയിലെ ഉള്ളിലാംപട്ടിയിലായിരുന്നു വിനു ചക്രവര്‍ത്തി ജനിച്ചത്. മലയാളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2014-ല്‍ പുറത്തിറങ്ങിയ “ഷട്ട് അപ്പ് ആന്‍ഡ് ടോക്ക്” എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

തെങ്കാശിപ്പട്ടണം, സംസാരം ആരോഗ്യത്തിന് ഹാനികരം, കമ്പോളം, മേലേപ്പറമ്പില്‍ ആണ്‍വീട്, കിടിലോല്‍ക്കിടിലം, കൗരവര്‍, അച്ഛനെയാണെനിക്കിഷ്ടം, മാണിക്യച്ചെമ്പഴുക്ക തുടങ്ങിയവയാണ് ഇദ്ദേഹം അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍.

We use cookies to give you the best possible experience. Learn more