| Friday, 4th September 2026, 9:54 pm

പ്രോട്ടിയാസ് ഇതിഹാസങ്ങളെ മുട്ടുകുത്തിച്ചു; നമീബിയയെ തകര്‍ത്ത് ഇവര്‍ പ്രോട്ടിയാസിന്റെ രണ്ടാം സ്ഥാനക്കാര്‍

ശ്രീരാഗ് പാറക്കല്‍

ത്രിരാഷ്ട്ര പരമ്പരയില്‍ നമീബിയക്കെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ നമീബിയ പ്രോട്ടിയാസിനെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തെങ്കിലും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 217ന് മത്സരം അവസാനിപ്പിച്ചു.

പ്രോട്ടിയാസ് യുവതാരം ലുവാന്‍ ഡി പ്രെട്ടോറിയസിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് പ്രോട്ടിയാസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 53 പന്തില്‍ എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് താരം നേടിയത്. 190.57 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ 94 റണ്‍സിന് പുറത്തായെങ്കിലും നമീബിയക്കെതിരെ അര്‍ഹിച്ച സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് പ്രെട്ടോറിയസ്. ഇതോടെ ടി-20 കരിയറിലെ കന്നി സെഞ്ച്വറി രേഖപ്പെടുത്താനും പ്രെട്ടോറിയസിന് സാധിച്ചു.

അതേസമയം താരത്തിനൊപ്പം കോണോര്‍ എസ്റ്റര്‍ഹ്യൂസണ്‍ 40 പന്തില്‍ 88 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം നടത്തി. എട്ട് സിക്‌സും ആറ് ഫോറുമാണ് താരത്തിന്റെ പന്തില്‍ നിന്ന് പിറന്നത്. 220.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇരുവരും ചേര്‍ന്ന് 156 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡും താരങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ പ്രോട്ടിയാസിന് വേണ്ടി ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് നേടുന്ന താരങ്ങളാകാനാണ് ഇരുവര്‍ക്കും സാധിച്ചത്. പ്രോട്ടിയാസ് ഇതിഹാസതാരങ്ങളായ ക്വിന്റണ്‍ ഡി കോക്കിനെയും റീസ ഹെന്‍ഡ്രിക്‌സിനെയും മറികടന്നാണ് ഇരുവരും റെക്കോഡ് നേടിയത്.

അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ പ്രോട്ടിയാസിന് വേണ്ടി ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് നേടുന്ന താരങ്ങള്‍
(റണ്‍സ്, താരങ്ങള്‍, എതിരാളി, വര്‍ഷം)

170 – ലൂട്ട്‌സ് ബോസ്മാനും ഗ്രെയിം സ്മിത്തും – ഇംഗ്ലണ്ട്, 2009

156 – കോണര്‍ എസ്റ്റര്‍ഹുയ്‌സനും ലുവാന്‍-ഡ്രെ പ്രിറ്റോറിയസും – നമീബിയ, 2026*

152 – ക്വിന്റണ്‍ ഡി കോക്കും റീസ ഹെന്‍ഡ്രിക്‌സും – വെസ്റ്റ് ഇന്‍ഡീസ്, 2023

136 – റീസ ഹെന്‍ഡ്രികസും റയാന്‍ റിക്കെല്‍ട്ടണും – അയര്‍ലന്‍ഡ്, 2024

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓപ്പണര്‍ ജാന്‍ ഫ്രൈലിങ്കാണ്. 36 പമന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 72 റണ്‍സാണ് താരം നേടിയത്. ഓപ്പണ്‍ ലോറന്‍ സ്റ്റീന്‍കാമ്പ് 44 പന്കില്‍ 61 റണ്‍സും സ്വന്തമാക്കി.

Content Highlight: South African Openers Create Great Record In T-20 For For Home Team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more