ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. കാപ് ടൗണില്‍ നടന്ന അവസാന മത്സരത്തില്‍ 176 റണ്‍സിന്റെ വമ്പന്‍ വിജയമാണ് പ്രോട്ടിയാസ് പട ടെംബ ബാവുമയുടെ കീഴില്‍ സ്വന്തമാക്കിയത്. ഇതോടെ പരമ്പ 2-1ന് സ്വന്തമാക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു.
സൗത്ത് ആഫ്രിക്ക: 329& 387
ഓസ്‌ട്രേലിയ: 429& 111 (T:288)
മത്സരത്തിലെ വിജയത്തോടെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ മുന്നേറ്റം നടത്താനാണ് സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചത്. ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനാണ് സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചത്. 23 മത്സരങ്ങളില്‍ നിന്ന് 2860 പോയിന്റും 124 റേറ്റിങ് പോയിന്റുമാണ് പ്രോട്ടിയാസ് നേടിയത്. ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് വീണ ഓസ്‌ട്രേലിയ 31 മത്സരങ്ങളില്‍ നിന്ന് 3787 പോയിന്റും 122 റേറ്റിങ് പോയിന്റുമാണ് നേടിയത്. ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിന്റെ മുഴുവന്‍ പട്ടികയും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ ഏയ്ഡന്‍ മാര്‍ക്രമിന്റെയും മാര്‍ക്കസ് ഏക്മാന്റെയും ബാറ്റിങ് കരുത്തിലാണ് പ്രോട്ടിയാസ് സ്‌കോര്‍ ഉയര്‍ത്തിയത്. 78 റണ്‍സാണ് മാര്‍ക്രം നേടിയത്. 95 റണ്‍സായിരുന്നു മാര്‍ക്കസിന്റെ സംഭാവന. ഡേവിഡ് ബെഡ്ഡിങ്ഹാം 50 റണ്‍സായിരുന്നു നേടിയത്. മാര്‍ക്കോ യാന്‍സനും 52 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം ന്ടത്തിയത്.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് വേണ്ടി 102 റണ്‍സ് നേടിയ ജോഷ് ഇംഗ്ലിസ് ടോപ് സ്‌കോര്‍ നേടി. 80 റണ്‍സ് നേടിയ അലക്‌സ് കാരിയും 74 റണ്‍സ് നേടിയ മാറ്റ് റെന്‍ഷോയും മികവ് പുലര്‍ത്തി. ഒപ്പം 65 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനും തിളങ്ങി. പ്രോട്ടിയാസിനായി നാല് വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറാണ് മികച്ച ബൗളിങ് കാഴ്ചവെച്ചത്.
രണ്ടാം ഇന്നിങ്‌സില്‍ റിയാന്‍ റിക്കിള്‍ട്ടന്റെയും വിയാന്‍ മുള്‍ഡറിന്റെയും സെഞ്ച്വറിയിലാണ് സൗത്ത് ആഫ്രിക്ക മുന്നേറിയത്. റിയാന്‍ 101 റണ്‍സും വിയാന്‍ 115 റണ്‍സുമാണ് നേടിയത്. മാര്‍ൃക്കസ് 62 റണ്‍സും നേടി നിര്‍ണായക സംഭാവന ചെയ്തു.
തുടര്‍ന്ന് 228 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസീസിനെ 111 റണ്‍സില്‍ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു പ്രോട്ടിയാസ്. 33 റണ്‍സ് നേടിയ നഥാന്‍ ലിയോണാണ് ടോപ് സ്‌കോറര്‍. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മികച്ച് ബൗളിങ് പ്രകടനം നടത്തിയ സൈമണ്‍ ഹാര്‍മര്‍ ആറ് വിക്കറ്റാണ് വീഴ്ത്തിയത്. കഗീസോ റബാദ മൂന്ന് വിക്കറ്റും നേടി.
Content Highlight: South Africa takes the top spot in Test rankings, displacing Australia