ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള സൗത്ത് ആഫ്രിക്കന്‍ സ്‌ക്വാഡ് പുറത്ത് വിട്ടു. നവംബര്‍ 14 മുതല്‍ 18 വരെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം നവംബര്‍ 22 മുതല്‍ 26 വരെ ബര്‍സാപാര സ്റ്റേഡിയത്തിലാണ്.
15 അംഗങ്ങളുള്ള സ്‌ക്വാഡാണ് പ്രോട്ടിയാസ് ക്രിക്കറ്റ് പുറത്തുവിട്ടത്. മാത്രമല്ല സൂപ്പര്‍ താരം തെംമ്പ ബാവുമ ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയിട്ടുമുണ്ട്. പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പരിക്ക് മൂലം വിട്ട് നിന്ന ബാവുമ ടീമില്‍ തിരിച്ചെത്തിയത് പ്രോട്ടിയാസ് പടയ്ക്ക് ആശ്വാസമാണ്. എന്നിരുന്നാലും ബാവുമയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഏയ്ഡന്‍ മാര്‍ക്രമിന് പാകിസ്ഥാനെതിരായ പരമ്പരയില്‍ സമനില നേടാന്‍ സാധിച്ചിരുന്നു.
തെംമ്പ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മാര്‍ക്രം, റിയാന്‍ റിക്കില്‍ട്ടണ്‍, കൈല്‍ വെരെയെന്നെ, ഡെവാള്‍ഡ് ബ്രെവിസ്, സുബൈര്‍ ഹംസ, ടോണി ഡി സോസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കോര്‍ബിന്‍ ബോഷ്, വിയാന്‍ മിള്‍ഡര്‍, മാര്‍ക്കോ യാന്‍സന്‍, കഗീസോ റബാദ, കേശവ് മഹാരാജ്, സെനുറാന്‍ മുത്തുസാമി, സിമോന്‍ ഹാര്‍മര്‍
അതേസമയം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെ സ്‌ക്വാഡ് ഇന്ത്യ പുറത്ത് വിട്ടിട്ടില്ല. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നിരുന്നാലും ടെസ്റ്റില്‍ ഏതൊക്കെ താരങ്ങള്‍ പുറത്താകുമെന്നും പുതുതായി ടീമില്‍ ഇടം നേടുമെന്നുമാണ് ആരാധര്‍ ഉറ്റുനോക്കുന്നത്.
Content Highlight: South Africa squad for two-Test series against India released