| Sunday, 12th October 2025, 7:11 am

പാകിസ്ഥാനെതിരെ പ്രോട്ടിയാസിന് ഇരട്ട തിരിച്ചടി; ആദ്യ ടെസ്റ്റിന് ലാഹോറില്‍ തുടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ന് തുടങ്ങും. ഒക്ടോബര്‍ 12 മുതല്‍ 16 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. പാകിസ്ഥാനിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരം 20 മുതല്‍ 24 വരെ റാവല്‍പിണ്ടിയിലും നടക്കും.

എന്നാല്‍ ആദ്യ മത്സരത്തിന് മുന്നോടിയായി പ്രോട്ടിയാസിന് വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ തെംമ്പ ബാവുമയും സൂപ്പര്‍ സ്പിന്നര്‍ കേശവ് മഹാരാജുമില്ലാതെയാണ് സൗത്ത് ആഫ്രിക്ക മെന്‍ ഇന്‍ ഗ്രീനിനെതിരെ കളത്തിലിറങ്ങുന്നത്. പരിക്ക് മൂലമാണ് രണ്ട് താരങ്ങളും കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. രണ്ടാം മത്സരത്തില്‍ മാത്രമായിരിക്കും കേശവ് പ്രോട്ടിയാസിന് വേണ്ടി ഇറങ്ങുന്നത്. ബാവുമയുടെ അസാന്നിധ്യത്തില്‍ ഏയ്ഡന്‍ മാര്‍ക്രമാണ് പ്രോട്ടിയാസിനെ നയിക്കുന്നത്.

മാത്രമല്ല പുതിയ ഒരു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിനാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന്റെ ക്ഷീണം തീര്‍ക്കാന്‍ സ്വന്തം നാട്ടില്‍ ആരംഭിക്കുന്ന പുതിയ സീസണില്‍ വിജയം ലക്ഷ്യം വെച്ചാണ് ടീം ഇറങ്ങുക. സൂപ്പര്‍ താരങ്ങളുടെ വിടവ് പ്രോട്ടിയാസിനുണ്ടെങ്കിലും മാര്‍ക്കോ യാന്‍സനും കഗീസോ റബാദയുമുള്ള പേസ് ആക്രമണം ടീമിന്റെ വലിയ പോസിറ്റീവാണ്.

ഹെഡ്-ടു-ഹെഡ് റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ പാകിസ്ഥാന്‍ സൗത്ത് ആഫ്രിക്കക്കെതിരെ 30 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ആറെണ്ണം വിജയിച്ചപ്പോള്‍ 17 എണ്ണമാണ് പ്രോട്ടിയാസിനെതിരെ പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ശേഷിക്കുന്ന ഏഴ് മത്സരങ്ങള്‍ സമനിലയിലും അവസാനിച്ചു. അതേസമയം പാകിസ്ഥാന്‍ നിരയില്‍ സൂപ്പര്‍ ബാറ്റര്‍ ബാബര്‍ അസം തിരിച്ചെത്തിയിട്ടുണ്ട്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

അബ്ദുല്ല ഷഫീഖ്, ബാബര്‍ അസം, അബ്രാര്‍ അഹമ്മദ്, ഇമാം ഉള്‍ ഹഖ്, സൗദ് ഷക്കീല്‍, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, കമ്രാന്‍ ഗുലാം, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), രോഹൈല്‍ നസീര്‍, ആസിഫ് അഫ്രീദി, ഹസന്‍ അലി, ഫൈസല്‍ അലി, ഖുറം ഷഹ്സാദ്, നൊമാന്‍ അലി, സാജിദ് ഖാന്‍, ഷഹീന്‍ അഫ്രീദി

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിങ്ഹാം, ഡെവാള്‍ഡ് ബ്രെവിസ്, ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്സ്, സുബൈര്‍ ഹംസ, റയാന്‍ റിക്കല്‍ടണ്‍, കൈല്‍ വെരെയെന്‍, കോര്‍ബിന്‍ ബോഷ്, മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മള്‍ഡര്‍, സെനുറാന്‍ മുത്തുസാമി, പ്രെനെലന്‍ സുബ്രയാന്‍, കഗിസോ റബാദ, സൈമണ്‍ ഹാര്‍മര്‍

Content Highlight: South Africa In Big Setback Against Pakistan Test

We use cookies to give you the best possible experience. Learn more