| Wednesday, 5th February 2025, 8:56 pm

സൗത്ത് ആഫ്രിക്കയ്ക്ക് ഇരട്ടത്തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫി വെള്ളത്തിലാകും!

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫെബ്രുവരി 21ന് അഫ്ഗാനിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലാണ് മത്സരം നടക്കുക. മത്സരത്തിന് മുന്നോടിയായി പ്രോട്ടിയാസിന് പാകിസ്ഥാനെതിരായ ഏകദിന മത്സരവും ഉണ്ട്.

എന്നാല്‍ ടൂര്‍ണമെന്റിനും പാകിസ്ഥാനെതിരായ ഏകദിന മത്സരത്തിനും മുമ്പേ പ്രോട്ടിയാസിന് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ ജെറാള്‍ഡ് കോട്‌സി പിരിക്ക് മൂലം പാകിസ്ഥാനെതിരായ ഏകദിനത്തില്‍ നിന്ന് പുറത്തായികിക്കുകയാണ്.

ഇതോടെ കോട്‌സിയെ ചാമ്പ്യന്‍സ് ട്രോഫി ടീമിലും പരിഗണിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഇന്ന് (ബുധനാഴ്ച) രാവിലെ പ്രിട്ടോറിയയിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ഓവര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതിനിടെയാണ് കോട്സിയുടെ അരക്കെട്ടിന് പരിക്ക് പറ്റിയതായി സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് പറയുന്നത്.

ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം പറയുന്നത്. 50 ഓവര്‍ മത്സരങ്ങളില്‍ ഉയര്‍ന്ന ബൗളിങ് ലോഡ് കാര്യമായ പരിക്കിനുള്ള സാധ്യത വര്‍ദിപ്പിക്കുമെന്നും കോട്സിയെ വിലയിരുത്തിയ മെഡിക്കല്‍ സംഘം പറഞ്ഞു.

ടൂര്‍ണമെന്റിന് മുന്നോടിയി പരിക്കേറ്റ് പുറത്താകേണ്ടി വന്ന അന്റിച്ച് നോര്‍ക്യയ്ക്ക് പകരം ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ കോട്‌സിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ താരങ്ങളുടെ തുടര്‍ച്ചയായ പരിക്ക് ടീമിന് വലിയ തിരിച്ചടിയായി. പരിക്ക് പറ്റിയ 24 കാരനായ കോട്‌സിക്ക് പകരം മറ്റൊരു താരത്തെ സൗത്ത് ആഫ്രിക്ക ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: South Africa Have Big Set Back Ahead Of Champions Trophy 2025
We use cookies to give you the best possible experience. Learn more