| Thursday, 4th July 2024, 8:31 pm

കൊടുങ്കാറ്റായി പീറ്റേഴ്‌സനും ഫില്‍ മസ്റ്റാര്‍ഡും; സൗത്ത് ആഫ്രിക്കയ്ക്ക് വീണ്ടും തോല്‍വി!

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടി-20യില്‍ സൗത്ത് ആഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് 19.2 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന് കളത്തിലിറങ്ങിയ ഇംഗ്ലണ്ട് 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഇംഗ്ലണ്ട് ചാമ്പ്യന്‍സിന് തകര്‍പ്പന്‍ ഓപ്പണിങ് ആണ് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സനും ഫില്‍ മസ്റ്റാര്‍ഡും നല്‍കിയത്. 11 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 28 റണ്‍സ് ആണ് പീറ്റേഴ്‌സന്‍ അടിച്ചെടുത്തത്. 254.55 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു കെവിന്‍ ബാറ്റ് വീശിയത്. സൗത്ത് ആഫ്രിക്കയുടെ റോറി ക്ലെന്‍വെല്‍ട്ടിന്റെ പന്തിലാണ് പീറ്റേഴ്‌സന്‍ പുറത്തായത്.

ഫില്‍ മസ്റ്റാര്‍ഡ് 35 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍സ് വേണ്ടി വമ്പന്‍ പ്രകടനം പുറത്തെടുത്തത്. പുറത്താകാതെ 6 സിക്‌സറും 9 ഫോറും ഉള്‍പ്പെടെ 240 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. താരത്തിന് പുറമേ ഇയാന്‍ ബെല്‍ 20 പന്തില്‍ 18 റണ്‍സ് നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഹെര്‍ഷേല്‍ ഗിബ്‌സാണ്. 19 പന്തില്‍ 26 റണ്‍സ് ആണ് താരം നേടിയത്. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ജാക്ക് കാല്ലിസ് മൂന്നു പന്തില്‍ ഒരു റണ്‍സ് നേടി പുറത്താക്കുകയായിരുന്നു. പിന്നീട് മധ്യനിരയില്‍ റിയാന്‍ മെക്ലാറന്‍ 22 റണ്‍സ് നേടിയപ്പോള്‍ ക്ലെയ്ന്‍വെല്‍ട്ട് 21 റണ്‍സ് നേടി.

ഇംഗ്ലണ്ടിന് വേണ്ടി ബൊപ്പാര, ഒവൈസ് ഷാ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ അജ്മല്‍ ഷഹസാദ് രണ്ടു വിക്കറ്റും നേടി.

Content highlight: South Africa Champions Lose Against England

Latest Stories

We use cookies to give you the best possible experience. Learn more