സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബീഹാറിനെതിരെ സൗരാഷ്ട്രയ്ക്ക് തകര്‍പ്പന്‍ വിജയം. ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് സൗരാഷ്ട്ര വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ബീഹാര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബീഹാര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സായിരുന്നു നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 16.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ യുവ താരം വൈഭവ് സൂര്യവംശിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബീഹാറിന് സീസണില്‍ മോശം തുടക്കമാണ് ലഭിച്ചത്.
ബീഹാറിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ താരം ചരിത്ര നേട്ടം സ്വന്തമാക്കിയായിരുന്നു കളത്തിലിറങ്ങിയത്. പുരുഷ ടി-20 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി മാറാനാണ് താരത്തിന് സാധിച്ചത്. 15ാം വയസിലാണ് താരം ടി-20 ക്രിക്കറ്റ് ക്യാപ്റ്റനായത്.
അതേസമയം സൗരാഷ്ട്രയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഹര്‍വാന്‍ഷ് പങ്കാളിയയാണ്. 11 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെടെ 33 റണ്‍സ് നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്. മാത്രമല്ല ഹര്‍വിക് ദേശായ്, രുചിത് ആഹിര്‍*, സിദ്ധാര്‍ത്ഥ് റാണ* എന്നിവര്‍ 21 റണ്‍സ് വീതം നേടി മികവ് പുലര്‍ത്തി. ബീഹാറിന് വേണ്ടി സൂരജ് കഷ്യപ് മൂന്ന് വിക്കറ്റ് നേടി.
അതേസമയം ബീഹാറിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് മധ്യനിര ബാറ്റര്‍ പൃഥ്വി ഷോബിത് രാജാണ്. 27 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. നാല് സിക്സര്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. 24 റണ്‍സ് നേടി അല്‍താമിഷ് അഷറഫും സംഭാവന ചെയ്തു.
ഓപ്പണറും ക്യാപ്റ്റനുമായ വൈഭവിന് മത്സരത്തില്‍ ടീമിനായി മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 12 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 18 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. മറ്റാര്‍ക്കും ബീഹാറിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.
അതേസമയം സൗരാഷ്ട്രയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് ചേതന്‍ സക്കറിയയയും പ്രെകര്‍ മങ്കാതുമാണ്. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് ഇരുവരും തിളങ്ങിയത്. ക്യാപ്റ്റന്‍ ജയദേവ് ഉനത്കട്, ക്രൈന്‍സ് ഭവേഷ്ഭായ് ഫുലേത്ര എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോല്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: Sourashtra Defeat Bihar In Opening Match At Syed Mushtaq Ali Trophy 2026