| Friday, 2nd October 2026, 11:23 pm

ലൂക്കയിലെ നീയില്ലാ നേരത്തേക്കാൾ കൂടുതലിഷ്ടം സോളോയിലെ സീത കല്യാണം: സൂരജ് എസ് കുറുപ്പ്

അനുപമ കെ. സീത

മലയാള സിനിമയിൽ പിന്നണി ഗായകൻ , സംഗീത സംവിധായകൻ , അഭിനേതാവ് , സംവിധായകൻ എന്നീ നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് സൂരജ് എസ് കുറുപ്പ്. ‘വള്ളീം തെറ്റി പുള്ളീം തെറ്റി‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകൻ ആയി മലയാള സിനിമയിൽ അരങേരുകയും സോളോ , ലൂക്ക , കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ തുടങ്ങിയ സിനിമകളിൽ സംഗീതം ഒരുക്കുകയും ചെയ്തു.

ലൂക്കയിലെ ‘നീയില്ലാ നേരം’ സോളോയിലെ ‘സീതാ കല്യാണം’ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്‌സിലെ ‘പാരാകെ’ എന്നീ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ലൂക്കയിലെ നീയില്ല നേരത്തേക്കാളും കൂടുതൽ ഇഷ്ടം സോളോയിലെ സീതാ കല്യാണം ആണെന്ന് പറയുകയാണ് താരം.

‘ലൂക്ക ഭയങ്കര സ്പെഷ്യലാണ് എന്നാലും എനിക്ക് കൂടുതൽ വൈഡർ ഓഡിയൻസിലേക്ക് കണക്ഷൻ കിട്ടിയത് സീതാ കല്യാണത്തിലൂടെയാണ്. നീയില്ലാ നേരം വർക്ക് ആവുമെന്ന് തോന്നിയിരുന്നു. സീതാ കല്യാണം ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചില്ല. അതിൽ വെസ്റ്റേൺ-ട്രഡിഷൻ കൊണ്ടുവന്നത് മനപ്പൂർവ്വമല്ല,’ സൂരജ് പറഞ്ഞു.

താരത്തിന്റേതായി അടുത്ത് പുറത്തിറങ്ങിയ ഷോർട് ഫിലിം ലൈറ്ററുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൂരജ് എസ് കുറുപ്പ്. ഒരു സിങ്ങർ എന്ന രീതിയിൽ താൻ അഡ്രസ് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു പ്രോപ്പർ സിങ്ങർ എപ്പോഴും അച്ചടക്കമുള്ള ഒരാളായിരിക്കുമെന്നും പറയുകയാണ് സൂരജ്.

‘ഞാൻ ബേസിക്കലി സിങ്ങർ അല്ല. കമ്പോസർ ആയതുകൊണ്ടും പാടേണ്ടതുകൊണ്ടും പാടുന്നതാണ്. വോക്കൽ ട്രെയ്‌നിഡ് പാട്ടുക്കാർക്ക് ഒരു അച്ചടക്കം ഉണ്ടായിരിക്കും. ഞാൻ അത്തരം അച്ചടക്കമുള്ള സിങ്ങർ അല്ല.’ സൂരജ് പറഞ്ഞു.

സൂരജ് എസ് കുറുപ്പ് സംവിധാനം ചെയ്ത് അഭിനയിച്ച ഷോട്ഫിലിമാണ് ലൈറ്റർ. അപ്പോക്കലിപ്റ്റിക് ത്രില്ലർ ഴോണറിലുള്ള ഷോട്ഫിലിം സംവിധാനം ചെയ്തതും പ്രധാനകഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചതും സൂരജ് തന്നെയാണ്. ജിതിൻ പുത്തഞ്ചേരി, ഋഷികേശ് അനിൽ കുമാർ എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട അഭിനേതാക്കൾ. മികച്ച പ്രേക്ഷക പ്രതികരണം സിനിമക്ക് ലഭിച്ചിരുന്നു

Content Highlight: Sooraj S Kurup about his favorite song

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more