| Thursday, 18th September 2014, 10:04 am

നികുതിയടക്കാനും ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മൊബൈല്‍ ആപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ചെറിയ മുനിസിനിപ്പാലിറ്റികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി മൊബൈല്‍ ആപ്പ് വരുന്നു. പുതിയ ആപ്പ് വരുന്നതോട് കൂടി ജനങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളിലൂടെ ഇവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സാധ്യമാകും.

നികുതിയടയ്ക്കാനും, ജനനമരണ സര്‍ട്ടിഫിക്കറ്റ് നേടാനും പരാതികള്‍ നല്‍കാനും എന്തിന്, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ലഭിക്കാന്‍ വരെ ഈ ആപ്പുകള്‍ സഹായിക്കും.

അസോസിയേഷന്‍ ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ഡെവലപ്പ്‌മെന്റാണ് ബുധനാഴ്ച പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. ജനങ്ങള്‍ക്ക് ഈ സാങ്കേതികത കുറഞ്ഞ ചിലവില്‍ എത്രയും പെട്ടെന്ന് ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്.

സൂറത്ത് മുനിസിപ്പാലിറ്റി കോര്‍പ്പറേഷനിലെ മാതൃകയിലാണ് പുതിയ ആപ്പ് ചെയ്തിട്ടുള്ളത്. ഈ ആപ്പ് സൂറത്ത് പ്രദേശവാസികളും 15ലേറെ രാജ്യങ്ങളില്‍ കഴിയുന്ന ഇവിടുത്തെ ജനതയും ഈ സൗകര്യം നികുതിയടക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

സെക്കന്റുകള്‍ക്കുള്ളില്‍ ഒരു വലിയ വിഭാഗം ആളുകള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് എ.എം.ഡി.എ ചെയര്‍പേഴ്‌സണ്‍ നൈനി ജയശീലന്‍ പറഞ്ഞു. മുനിസിപ്പാലിറ്റികള്‍ക്ക് ചെറിയ തുകയില്‍ ഈ ആപ്പ് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

വിവിധ മുനിസിപ്പാലിറ്റികളുടെ ആവശ്യം അനുസരിച്ച് ഈ മൊബൈല്‍ ആപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2 മുതല്‍ ചില മുനിസിപ്പാലിറ്റികളില്‍ ഈ ആപ്പ് നിലവില്‍ വരും.

Latest Stories

We use cookies to give you the best possible experience. Learn more