| Wednesday, 18th March 2015, 2:30 am

സോണി എക്‌സ്പീരിയ ഇ4 ട്യുവല്‍ ഫോണ്‍ പുറത്തിറക്കി, വില: 12,490

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എക്‌സ്പീരിയ ഇ4 ട്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ സോണി പുറത്തിറക്കി. 12,490 രൂപയാണ് ഫോണിന്റെ വില. സാധാരണക്കാരെ ലക്ഷ്യംവെച്ചാണ് ഫോണ്‍ വിപണയില്‍ എത്തിയിരിക്കുന്നത്. റീട്ടെല്‍ ഷോപ്പുകളിലും സോണി ഔട്ട്‌ലെറ്റുകളിലും ഫോണ്‍ ലഭ്യക്കും.

ഫോണിന്റെ സിങ്കിള്‍ സിം വേര്‍ഷന്‍ കറുപ്പും വെളുപ്പും നിറത്തില്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു. അഞ്ച് ഇഞ്ച് qHD (960X540 പിക്‌സല്‍) ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1.3 GHz ക്വാല്‍ക്കം കോര്‍ പ്രൊസസര്‍, അഡ്‌റിനോ 330 ജി.പി.യു, 1 GB റാം എന്നിവ ഫോണിനുണ്ട്.

8 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണ്‍ മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ ഉപയോഗിക്കാന്‍ കഴിയും. 2300mAh ബാറ്ററിയുള്ള ഫോണ്‍ ഉപയോഗിച്ച് 12.43 മണിക്കൂര്‍ വരെ സംസാരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എല്‍.ഇ.ഡി ഫ്‌ലാഷോടുകൂടിയുള്ള 5MP ബാക്ക് ക്യാമറയും 2MP മുന്‍ ക്യാമറയും ഫോണിനുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more