| Monday, 21st January 2013, 3:16 pm

കൂടുതല്‍ പുതുമയോടെ സോണി എക്‌സ്പീരിയ ടാബ്ലെറ്റ് Z പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൂടുതല്‍ മികവോടെയും സൗകര്യത്തോടെയും സോണി എക്‌സ്പീരിയ ടാബ്ലെറ്റ് Z പുറത്തിറക്കുന്നു. 10.1 ഇഞ്ച് ഡിസ്‌പ്ലെയും 1920 *1200 റെസലൂഷനുമാണ് ഇതിനുള്ളത്.

സ്മാര്‍ട്ട് ടാബ്ലെറ്റ് പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് കമ്പനി അഭിപ്രായപ്പെടുന്നു.

ഇതിന്റെ  ആന്‍ഡ്രോയിഡ് 4.1 os ഉം ക്വാഡ് കോര്‍ പ്രോസ്സസര്‍ 1.5 GHZ ഉം ആണ്.

സോണി നിര്‍മ്മിച്ച്  ഈ സ്മാര്‍ട്ട് ടാബ്ലെറ്റിന് 8 മെഗാപിക്‌സല്‍ ക്യാമറയും പിന്‍വശം പ്രകാശപൂരിതവുമാണ്.കൂടാതെ ആപ്പിള്‍ ഐപാഡ് മിനിയേക്കാളും കൂടുതല്‍ കടുത്തതും സ്ഥല ലഭ്യതയുംകിട്ടും  എന്നതും ഏറെ ശ്രദ്ധേയമാണ്.

എക്സ്പീരിയ ടാബ്ലെറ്റ് Z ല്‍ എസ് ഫോഴ്‌സ് സറൗണ്ട് ത്രീഡിയും എല്‍.ടി.ഇ എന്‍.എഫ്.സി സൗകര്യവും ലഭ്യമാണ്. കൂടുതെ കളറും ബ്ലാക്ക് ആന്റ് വൈറ്റും തെളിമയോടെ ലഭിക്കും.

ജപ്പാന്‍ മാര്‍ക്കറ്റിലാണ്  എക്സ്പീരിയ ടാബ്ലെറ്റ് ആദ്യം ലഭ്യമാക്കുക. അതേസമയം ഇതിന്റെ വിലയുടെ കാര്യത്തിലോ എന്ന് വിപണിയിലെത്തിക്കുമെന്നോ തീരുമാനമായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more